News & Views

'സിന്ധുവിനൊരു ഥാര്‍ സമ്മാനിച്ച് കൂടേ' എന്ന് ആരാധകന്‍; ആനന്ദ് മഹീന്ദ്രയുടെ മറുപടി ട്വീറ്റ് വൈറല്‍

ഒളിമ്പിക്‌സില്‍ മിന്നും പ്രകടനം കാഴ്ച വച്ച് മെഡല്‍ നേടിയ സിന്ധുവിന് ഥാര്‍ സമ്മാനമായി നല്‍കണമെന്ന് പറഞ്ഞ ആരാധകന് ആനന്ദ് മഹീന്ദ്ര തന്നെ മറുപടി നല്‍കിയപ്പോള്‍.

Dhanam News Desk

ആനന്ദ് മഹീന്ദ്ര ബിസിനസ് ലോകത്തിന് മാത്രമല്ല, തന്റെ വീക്ഷണങ്ങളിലൂടെ ലോകം മുഴുവനുമുള്ള ആരാധകരെ നേടിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഓരോ പ്രചോദനാത്മക പോസ്റ്റും അതിനാല്‍ തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ സ്‌പോര്‍ട്‌സ് താരം പിവി സിന്ധുവിന്റെ വിജയത്തിലെ ഒരു പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്.

മെഡലുകള്‍ നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ സിന്ധുവിന് ഥാര്‍ സമ്മാനമായി നല്‍കണമെന്നായിരുന്നു ആവശ്യം. പിവി സിന്ദുവിനൊപ്പം ആനന്ദ് മഹീന്ദ്രയെക്കൂടി അദ്ദേഹം ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട് ട്വീറ്റില്‍. രാജ്യത്തിനായി അഭിമാന നേട്ടമുണ്ടാക്കിയിട്ടുള്ള മറ്റ് താരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്ര ഥാര്‍ എസ്.യു.വി. ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ വാര്‍ത്തകള്‍ അത്രയേറെ പ്രശ്‌സസ്തമായത് കൊണ്ടായിരിക്കാം ഇത്തരത്തിലൊരു ട്വീറ്റ് പൊന്തിവന്നത്. എന്നാല്‍ ആനന്ദ് മഹീന്ദ്രയുടെ മറു ട്വീറ്റിലായിരുന്നു ട്വിസ്റ്റ്.

''സിന്ധുവിന്റെ ഗ്യാരേജില്‍ നിലവില്‍ ഒരു മഹീന്ദ്ര ഥാര്‍ ഉണ്ടെ''ന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം 2016 ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ സിന്ധുവും സാക്ഷി മാലിക്കും മഹീന്ദ്ര ഥാറില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രവും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ആയരക്കണക്കിന് പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ മറുപടി പോസ്റ്റുകളും ഇട്ടിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT