News & Views

റേഡിയോ ബിസിനസ് വില്‍ക്കാന്‍ അനില്‍ അംബാനി

Binnu Rose Xavier

കടക്കെണിയിലായ അനില്‍ അംബാനി ഗ്രൂപ്പ് ബാധ്യതകള്‍ തീര്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. തങ്ങളുടെ റേഡിയോ സംരംഭത്തിന്റെ ഓഹരികള്‍ 1200 കോടി രൂപയ്ക്ക് വില്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് അനില്‍ അംബാനി.

ബിഗ് എഫ്എം സ്റ്റേഷനുകളും ബിഗ് മാജിക് ടെലിവിഷന്‍ ചാനലുകളും ഉള്‍ക്കൊള്ളുന്ന അനില്‍ അംബാനിയുടെ സ്ഥാപനമായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക് ലിമിറ്റഡിന്റെ 24 ശതമാനം ഓഹരിയാണ് വില്‍ക്കുന്നത്. ജാഗ്രണ്‍ പ്രകാശ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഓഹരി സ്വന്തമാക്കുന്നത്. ഹിന്ദി ദിനപ്പത്രമായ ദൈനിക് ജാഗ്രണിന്റെ പ്രസാധകരാണ് ഈ സ്ഥാപനം. സീ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് ഇവര്‍ മുന്നോട്ടുവന്നതത്രെ.

എന്നാല്‍ ഓഹരി വില്‍ക്കുന്നത് ഔദ്യോഗികമായി അനില്‍ അംബാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT