News & Views

അരുണ്‍ മാമ്മന്‍ വീണ്ടും ആത്മ ചെയര്‍മാന്‍

ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രാജര്‍ഷി മൊയ്ത്രയാണ് പുതിയ വൈസ് ചെയര്‍മാന്‍

Dhanam News Desk

രാജ്യത്തെ ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) ചെയര്‍മാനായി എംആര്‍എഫ് ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരുണ്‍ മാമ്മന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രാജര്‍ഷി മൊയ്ത്രയാണ് പുതിയ വൈസ് ചെയര്‍മാന്‍.

ആത്മ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന രാജീവ് ബുധ് രാജ വിമരിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായിരുന്ന സഞ്ജയ് ചാറ്റര്‍ജിയെ ഡിജിയായി നിയമിച്ചു.

ഏകദേശം ഒരു ലക്ഷം കോടി രൂപ (12 ബില്യണ്‍ യുഎസ് ഡോളര്‍) വിറ്റുവരവുള്ള ഓട്ടോമോട്ടീവ് ടയര്‍ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ആത്മ ഇന്ത്യയിലെ ടയര്‍ ഉല്‍പ്പാദനത്തിന്റെ 80 ശതമാനത്തിലധികം കൈയാളുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനികളും അന്താരാഷ്ട്ര കമ്പനികളും അംഗങ്ങളായുള്ള രാജ്യത്തെ പ്രധാന വ്യവസായ സംഘടനയാണ്. 1975 ലാണ് സംഘടന രൂപീകരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT