തുടര്‍ച്ചയായി നാലാം വര്‍ഷം ക്രിസില്‍ ഡി.എ2+ റേറ്റിംഗ് നിലനിര്‍ത്തിയതിനും സി.ഐ.ഡി.സി 2024 അവാര്‍ഡുകളില്‍ നാലെണ്ണം നേടിയതിനുമൊപ്പം പത്തുമാസത്തിനുള്ളില്‍ 17 പദ്ധതികളുടെ സമയബന്ധിത നിര്‍മാണ പൂര്‍ത്തീകരണം പ്രഖ്യാപിച്ച് അസറ്റ് ഹോംസ്. ഈ സാമ്പത്തികവര്‍ഷത്തില്‍ 17 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.
ഈ സാമ്പത്തികവര്‍ഷം പുതുതായി 26 പദ്ധതികളുടെ നിര്‍മാണം ആരംഭിക്കും. മൊത്തം 37.5 ലക്ഷം ചതുരശ്രയടി വിസ്തൃതി വരുന്ന 3000 പാര്‍പ്പിട യൂണിറ്റുകളാണ് 26 പദ്ധതികളിലായി നിര്‍മിക്കുക. തുടര്‍ച്ചയായി നാലാം വര്‍ഷവും അസറ്റ് ഹോംസ് നിലനിര്‍ത്തിയ ക്രിസിലിന്റെ ഡിഎ2+ റേറ്റിംഗിന്റെ അംഗീകാരപത്രം ചടങ്ങില്‍ ക്രിസില്‍ ബിസിനസ് ഹെഡ് ബിനൈഫര്‍ ജെഹാനി, അസോസിയേറ്റ് ഡയറക്ടര്‍ അബ്ബാസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സുനില്‍ കുമാറിനു കൈമാറി.
സി.ഐ.ഡി.സി 2024 അവാര്‍ഡുകളില്‍ 100-1000 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളുടെ വിഭാഗത്തില്‍ രാജ്യത്തെ മികച്ച പ്രൊഫഷണലി മാനേജ്ഡ് സ്ഥാപനത്തിനുള്ള അവാര്‍ഡ്, ചെയര്‍മാന്‍ സ്പെഷ്യല്‍ കമന്റേഷന്‍ അവാര്‍ഡ്, കണ്ണൂരിലെ അസറ്റ് സെനറ്റിന് മികച്ച പാര്‍പ്പിട പദ്ധതിക്കുള്ള അവാര്‍ഡ്, തൃശൂരിലെ അസറ്റ് മജസ്റ്റിക്കിന് സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കുള്ള മികച്ച കണ്‍സ്ട്രക്ഷന്‍ സൈറ്റ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ സി.ഐ.ഡി.സി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രവീണ്‍ തിവാരി, ഡയറക്ടര്‍ ഫിനാന്‍സ് എസ്.എന്‍ മൂര്‍ത്തി വഡ്ഡാഡി എന്നിവര്‍ ചേര്‍ന്ന് അസറ്റ് ഹോംസ് പ്രതിനിധികള്‍ക്ക് സമ്മാനിച്ചു.
നേട്ടം തുടര്‍ച്ചയായ നാലാംവര്‍ഷം
നാലു വര്‍ഷവും തുടര്‍ച്ചയായി ക്രിസില്‍ ഡിഎ2+ റേറ്റിംഗ് നിലനിര്‍ത്താനായതിലും നാല് സി.ഐ.ഡി.സി അവാര്‍ഡുകള്‍ നേടിയതിലും അസറ്റ് ഹോംസിന് ഏറെ അഭിമാനമുണ്ടെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ ബില്‍ഡര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗായ ഡിഎ2+ ഈ വര്‍ഷവും നിലനിര്‍ത്താനായതില്‍ അസറ്റ് ഹോംസിനെ അഭിനന്ദിക്കുന്നുവെന്ന് ക്രിസില്‍ ബിസിനസ് ഹെഡ് ബിനൈഫര്‍ ജെഹാനി പറഞ്ഞു.
ഈ മാസം തൃശൂരിലെ അസറ്റ് ഫൊര്‍ച്യൂണ, ജൂണില്‍ കോട്ടയത്തെ അസറ്റ് സെലേസ്റ്റ്, ജൂലൈയില്‍ കൊച്ചിയിലെ അസറ്റ് ലുമിനന്‍സ്, കോഴിക്കോട്ടെ അസറ്റ് എന്‍സൈന്‍, തൃശൂരിലെ അസറ്റ് പ്ലാറ്റിന, സെപ്റ്റംബറില്‍ കൊച്ചിയിലെ അസറ്റ് മൂണ്‍ഗ്രേസ്, നവംബറില്‍ പത്തനംതിട്ടയിലെ അസറ്റ് ഗേറ്റ് വേ, കോഴിക്കോട്ടെ അസറ്റ് പികെഎസ് ഹെറിറ്റന്‍സ്, ഡിസംബറില്‍ കൊച്ചി ആലുവയിലെ അസറ്റ് ഈസ്റ്റ് ബ്രൂക്ക്, കൊച്ചിയിലെ അസറ്റ് റേഡിയന്‍സ്, തിരുവനന്തപുരത്തെ അസറ്റ് സോവറിന്‍ എന്നിവ പൂര്‍ത്തീകരിക്കും.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിലെ അസറ്റ് ആല്‍പ്പെന്‍ മേപ്പ്ള്‍, അസറ്റ് ജൂബിലന്‍സ്, 2025 മാര്‍ച്ചില്‍ കോട്ടയത്തെ അസറ്റ് ബെല്‍ഫോര്‍ഡ്, അസറ്റ് ആല്‍പ്സ്, കണ്ണൂരിലെ അസറ്റ് ചേംബര്‍, കൊച്ചിയിലെ അസറ്റ് എമിനന്‍സ് എന്നീ 17 പദ്ധതികളാണ് 2025 മാര്‍ച്ച് 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചു ഉടമകള്‍ക്ക് കൈമാറുക.
Read DhanamOnline in English
Subscribe to Dhanam Magazine