News & Views

2.1 ലക്ഷം ചതുരശ്രയടിയില്‍ 264 കിടക്കകള്‍, ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ് വരുന്നു; ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന്

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയറിന്റെ പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 'ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Dhanam News Desk

രാജ്യത്തെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ കേരളത്തില്‍ അവരുടെ എട്ടാമത്തെ ആശുപത്രിയായ ആസ്റ്റര്‍ മിംസ് കാസര്‍ഗോഡിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു.

ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ചടങ്ങില്‍ പങ്കെടുക്കും.

2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 264 കിടക്കകളുള്ള ഈ ആശുപത്രി, വടക്കന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. കാസര്‍ഗോഡും സമീപ പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാക്കാനാകുന്ന സ്ഥലത്താണ് ആസ്റ്റര്‍ പുതിയ ആശുപത്രി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT