News & Views

കൊറോണ: ആന്റി മലേറിയ, എച്ച്.ഐ.വി മരുന്നുകള്‍ ഫലപ്രദമെന്ന് ഗവേഷകര്‍

Dhanam News Desk

മലേറിയ ചികില്‍സിക്കാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന 'ക്ലോറോക്വിന്‍' മരുന്ന് കൊറോണ വൈറസ് ബാധയ്‌ക്കെതിരെയും മികച്ച ഫലമുളവാക്കുന്നതായി ഓസ്ട്രേലിയന്‍ ഗവേഷകര്‍. നിലവില്‍ എച്ച.ഐ.വി രോഗികളെ ചികില്‍സിക്കാനുപയോഗിക്കുന്ന മറ്റൊരു മരുന്നും കൊറോണ വൈറസ് ബാധിതരെ രക്ഷപ്പെടുത്താന്‍ ഉപകരിച്ചതായുള്ള അവകാശ വാദവും ഓസ്ട്രേലിയയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ 350 ഓളം കൊറോണ വൈറസ് രോഗ ബാധിതര്‍ക്ക് ഈ മരുന്നുകള്‍ മൂലം പൂര്‍ണ്ണ രക്ഷ സാധ്യമായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മനുഷ്യരെ ഉപയോഗിച്ച് ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ തയ്യാറാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്റ് സെന്റര്‍ ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡേവിഡ് പാറ്റേഴ്സണ്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ ആദ്യത്തെ കൊറോണ 19 രോഗികളില്‍ ചിലര്‍ക്ക് ഈ മരുന്നുകളിലൊന്ന് വീതം നല്‍കിയെന്നും വൈറസിന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി അവര്‍ പൂര്‍ണമായും സുഖം പ്രാപിച്ചുവെന്നും പാറ്റേഴ്സണ്‍ അവകാശപ്പെട്ടു.

'ഇത് ഫലപ്രദമായ

ചികിത്സയാണ്'- റോയല്‍ ബ്രിസ്‌ബേന്‍ ആന്റ് വിമന്‍സ് ഹോസ്പിറ്റലിലെ

പകര്‍ച്ചവ്യാധി വിഭാഗം മേധാവി കൂടിയായ പാറ്റേഴ്സണ്‍ പറഞ്ഞു.

ഓസ്ട്രേലിയയിലുടനീളം ഒരു വലിയ ക്ലിനിക്കല്‍ പരീക്ഷണമാണ് ഇനി

ഉദ്ദേശിക്കുന്നത്.അതിനായി 50 ആശുപത്രികള്‍ നോക്കിവരുന്നു.രണ്ടു

മരുന്നുകളെയും വേവ്വേറെ താരതമ്യം ചെയ്യുന്നതിനു പുറമേ ഇവയുടെ സംയുക്തവും

പരീക്ഷണവിധേയമാക്കും. ഈ മാസം  അവസാനത്തോടെ ഔദ്യോഗിക ട്രയല്‍

ആരംഭിക്കാമെന്ന പ്രതീക്ഷയിലാണെന്ന് പാറ്റേഴ്സണ്‍ അറിയിച്ചു. കൊറോണ 19

രോഗികളില്‍ ക്ലോറോക്വിന്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നിവ ഉപയോഗിച്ചതു

സംബന്ധിച്ച് ചൈനയില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ 'വളരെ നിയന്ത്രിത'

മായതിനാല്‍ വിശ്വസനീയമല്ലെന്നും ഗവേഷകര്‍ പറഞ്ഞു.

കോവിഡ്-19ന്

ആന്റി വൈറല്‍ മരുന്ന് കണ്ടെത്താനുള്ള ക്ലിനിക്കല്‍ ട്രയലുകള്‍

അമേരിക്കയിലും ചൈനയിലും നടന്നുവരുന്നതിനിടെയാണ് ഓസ്ട്രേലിയയില്‍ നിന്ന്

ഗവേഷകരുടെ അവകാശ വാദം പുറത്തുവന്നത്. റെംഡിസിവിര്‍ എന്ന ആന്റിവൈറല്‍

മരുന്ന് ശരീരത്തിനു പുറത്ത് കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന്

കണ്ടെത്തിയിട്ടുണ്ട്.പക്ഷേ ശരീരത്തെ ബാധിച്ചുകഴിഞ്ഞ കൊറോണ വൈറസിനെതിരെ

ഇന്റര്‍ഫറോണ്‍ ആല്‍ഫ, ലോപ്പിനാവിര്‍, ഒസള്‍ട്ടാമിവിര്‍, റിട്ടോണാവിര്‍,

ഗ്യാന്‍സിക്ലോവിര്‍, ഫവിപിറാവിര്‍ തുടങ്ങിയ മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും

ഫലപ്രദമെന്ന് കണ്ടെത്താനായില്ല.

ചൈനയിലും അമേരിക്കയിലും കോവിഡ്-19 ബാധിതര്‍ക്ക് ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുകയുണ്ടായി. ഫലങ്ങള്‍ ഇപ്പോഴും പഠിച്ചുവരുകയാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഇമ്യൂണോഗ്ലോബിനുകളും ക്ലോറോക്വിനുമാണ് രോഗികള്‍ക്ക് ചൈനയില്‍ നല്‍കുന്നത്്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT