എക്‌സ്പ്രസ് ബാങ്കിംഗ് വഴി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിംഗ് പോയിന്റിനു തുടക്കം കുറിക്കാന്‍ ആക്‌സിസ് ബാങ്കും ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസും സഹകരണം പ്രഖ്യാപിച്ചു. സമ്പൂര്‍ണ ബാങ്കിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിച്ച് ബ്രാഞ്ച് ബാങ്കിംഗിനെ പുതിയൊരു തലത്തില്‍ എത്തിക്കുന്നതാണിത്. സെല്‍ഫ് സര്‍വീസ്, അസിസ്റ്റഡ് രീതികളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു പിന്തുണ നല്‍കും.
ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് ബാങ്കിംഗിലേക്കു ചെല്ലുകയും പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്യാം. സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുകയും വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിനും അവസരമുണ്ട്.
കേവലം സാങ്കേതികവിദ്യാ രംഗത്തെ ഒരു പുതുമ മാത്രമല്ല ഡിജിറ്റല്‍ ബാങ്കിംഗ് പോയിന്റെന്ന് ആക്‌സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് വിഭാഗം മേധാവി റെയ്‌നോള്‍ഡ് ഡിസൂസ പറഞ്ഞു. പുതിയൊരു ആശയത്തെയാണിതു പ്രതിനിധാനം ചെയ്യുന്നത്. വന്‍ നഗരങ്ങളിലായാലും ഗ്രാമീണ മേഖലകളിലായാലും ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ടും സുസ്ഥിരവും വിശ്വസനീയവുമായ ബാങ്കിംഗ് അനുഭവങ്ങള്‍ ലഭ്യമാകുന്നതാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine