സാധാരണക്കാരന്റെ ബ്രാന്‍ഡ് എന്നറിയപ്പെടുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ ബെവ്‌കോ ഒരുങ്ങുന്നു. വില കുറഞ്ഞതും നിലവാരമുള്ളതുമായ മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രതിദിന ഉത്പാദനം 7000 കെയ്സില്‍ നിന്ന് 15,000 കെയ്സായാണ് ഉയര്‍ത്തിയേക്കുക.
നിലവില്‍ ഒരു ലിറ്റര്‍ ബോട്ടിലിന് 610 രൂപയാണ് വില. 700 രൂപ വിലവരുന്ന ജവാന്‍ പ്രീമിയം ബ്രാന്‍ഡും വിപണിയിലിറക്കാന്‍ ആലോചനയുണ്ട്.
86 ഏക്കറില്‍ ഡിസ്റ്റിലറി
തിരുവല്ല വളഞ്ഞവട്ടത്ത് ബെവ്കോ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ രണ്ട് ലൈനുകള്‍ കൂടി ഏപ്രില്‍ 15ന് പ്രവര്‍ത്തനമാരംഭിക്കും. ബെവ്കോയുടെ പാലക്കാട്, മലബാര്‍ ഡിസ്റ്റിലറീസും റം ഉത്പാദനം തുടങ്ങും. അഞ്ച് ലൈനുകളില്‍ പ്രതിദിനം 15,000 കെയ്സാവും ഉത്പാദനം. ഇവിടത്തെ 110ല്‍ 86 ഏക്കറാണ് ഡിസ്റ്റിലറിക്കായി ഉപയോഗിക്കുക. അഞ്ച് ലൈനുകള്‍ക്കുള്ള 18 കോടി ഉള്‍പ്പെടെ 28 കോടിയാണ് ആകെ ചെലവ്. രണ്ട് യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാവുന്നതോടെ സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ വിലകുറഞ്ഞ റമ്മിന്റെ പകുതി ഉത്പാദനവും ബെവ്കോയ്ക്കാവുമെന്ന് ബെവ്കോ ചെയര്‍മാനും എം.ഡിയുമായ യോഗേഷ് ഗുപ്ത പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine