News & Views

ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. യൂസഫ് അന്തരിച്ചു

Dhanam News Desk

ബിസ്മി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ കൊച്ചി വലിയവീട്ടില്‍ വി.എ യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം കലൂര്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടത്തി. ഭാര്യ: പി.എം നഫീസ. മക്കള്‍: വി.വൈ. സഫീന, വി.വൈ. ശബാനി. മരുമക്കള്‍: ഡോ. വി.എ അഫ്‌സല്‍, വി.എ അജ്മല്‍.

എഞ്ചിനീയറായിരുന്ന വി.എ. യൂസഫിനെ സംരംഭകനാകാനുള്ള താല്‍പര്യമാണ് വ്യവസായ ലോകത്ത് എത്തിച്ചത്. തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബിസ്മിയുടെ വളര്‍ച്ച. 1974ല്‍ തുടങ്ങിയ സംരംഭം ഇന്ന് ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഹോം അപ്ലയന്‍സ്-ഇലക്‌ട്രോണിക്‌സ്-റീട്ടെയില്‍ ഗ്രോസറി ബ്രാന്‍ഡാണ്. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT