News & Views

ബിറ്റ്‌സേവ്: 1,000 രൂപകൊണ്ട് തുടങ്ങാം ബിറ്റ്‌കോയിന്‍ നിക്ഷേപം!

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കാന്‍ റിസ്‌ക് കുറഞ്ഞ വഴി തേടുന്നവര്‍ക്കായി യുവ മലയാളി സംരംഭകര്‍ ഒരുക്കിയിരിക്കുന്നു ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോം

Dhanam News Desk

ഇന്ത്യയില്‍ ഇന്നും ക്രിപ്റ്റോ കറന്‍സിയും ബിറ്റ്കോയിന്‍ നിക്ഷേപവും പലര്‍ക്കും സുപരിചിതമല്ല. ഇതിന് കാരണം അതിനെ കുറിച്ചുള്ള അറിവില്ലായ്മയും ലളിതമായ നിക്ഷേപമാര്‍ഗങ്ങളുടെ അഭാവവുമാണ്. ഇന്ത്യയിലെ ഏതൊരു ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ ചെന്നാലും ക്രിപ്റ്റോ നിക്ഷേപം നടത്താം. എന്നാല്‍ പതിനായിരക്കണക്കിന് ക്രിപ്റ്റോ കറന്‍സികള്‍ ഉള്ളിടത്ത് ഏതില്‍, എത്ര, എങ്ങനെ നിക്ഷേപം നടത്താം എന്നത് പുതിയൊരു നിക്ഷേപകനെ സംബന്ധിച്ച് ഇന്നും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

അതേസമയം ഈ നൂറ്റാണ്ടിലെ ഏറ്റവും നേട്ടം കൈവരിച്ച അസറ്റാണ് ബിറ്റ്കോയിന്‍. ഒരു പതിറ്റാണ്ടോളം വ്യക്തിഗത നിക്ഷേപകരിലും ടെക് പ്രേമികളിലും ഒതുങ്ങിനിന്നിരുന്ന ബിറ്റ്കോയിന്‍ ഇന്ന് രാജ്യങ്ങളും ബാങ്കുകളും പബ്ലിക് ലിസ്റ്റഡ് കമ്പനികളും സ്വീകരിക്കുന്ന ഒരു നിക്ഷേപമായി മാറിയിരിക്കുന്നു. ക്രിപ്റ്റോ കറന്‍സിയുടെ വളര്‍ച്ച ബിറ്റ്കോയിനില്‍ മാത്രം ഒതുങ്ങുന്നില്ല. ഏഥീറിയം, സോലാന പോലെയുള്ള ബ്ലോക്ക്ചെയ്ന്‍ പ്രോജക്റ്റുകളും വലിയ രീതിയില്‍ സ്വീകാര്യത നേടുന്നുണ്ട്. കരുതലില്ലാത്ത സാമ്പത്തിക നീക്കത്തില്‍ നിന്നും മാറി, ഇന്ന് പക്വത നേടുന്ന ഒരു ആസ്തി വര്‍ഗമായി മാറുന്നു.

ഈ സാഹചര്യത്തില്‍ ക്രിപ്റ്റോ പ്രോഡക്റ്റുകള്‍ വഴി ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികളിലേക്ക് നിക്ഷേപിക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ബിറ്റ്സേവ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് സമാനമായ ഒരു ക്രിപ്‌റ്റോ നിക്ഷേപ മാര്‍ഗമാണ് ബിറ്റ്‌സേവ് ഒരുക്കുന്നത്. ഒരു പുതിയ നിക്ഷേപകനെ സംബന്ധിച്ചു തിരഞ്ഞെടുപ്പിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ ക്രിപ്റ്റോ നിക്ഷേപം ആരംഭിക്കാം. ഓരോ ക്രിപ്റ്റോഅസറ്റുകളെ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിന് പകരമായി ക്രിപ്റ്റോ ഇന്‍ഡക്സ്/സൂചിക വഴി ലോകത്തെ മികച്ച 10 ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കാം. ബിറ്റ്കോയിനില്‍ മാത്രം നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള ഇന്‍വെസ്റ്റ്മെന്റ് പ്രോഡക്റ്റും ബിറ്റ്സേവില്‍ ലഭ്യമാണ്. ഓരോ നിക്ഷേപകര്‍ക്കും അനുയോജ്യമായ ക്രിപ്റ്റോ നിക്ഷേപം

ഏതാണെന്ന് നിശ്ചയിക്കാന്‍ സഹായിക്കുന്ന 'ഇന്‍വെസ്റ്റ്മെന്റ് പ്ലാനര്‍' ഓപ്ഷനും ബിറ്റ്സേവ് വഴി ലഭിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബിറ്റ്സേവ് ആപ്പ് ലഭ്യമാണ്. മാസം നിശ്ചിത തുകകളിലായി നിക്ഷേപിക്കാവുന്ന എസ്‌ഐപി മോഡലിലുള്ള നിക്ഷേപവും ബിറ്റ്സേവ് നല്‍കുന്നുണ്ട്.

എങ്ങനെ നിക്ഷേപിക്കാം?

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോണ്‍ നമ്പര്‍ നല്‍കി, ഒടിപി നല്‍കിയ ശേഷം ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് കെവൈസി നല്‍കി നിക്ഷേപിച്ചു തുടങ്ങാം. കെവൈസി ആരംഭിച്ചയുടന്‍ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഒരു റിലേഷന്‍ഷിപ്പ് മാനേജര്‍ നിങ്ങളെ വാട്സാപ്പ് വഴി സമീപിക്കും. ഇവര്‍ മുഖേന നിക്ഷേപത്തെയും പ്ലാറ്റ്ഫോമിനയും കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ തീര്‍ത്തുകൊണ്ട് തന്നെ മുന്നോട്ട് പോകാം.

ക്രിപ്റ്റോ നിക്ഷേപത്തിലെ മറ്റൊരു വെല്ലുവിളി, നിക്ഷേപിച്ച ഡിജിറ്റല്‍ ആസ്തികള്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നതാണ്. ക്രിപ്റ്റോ നിക്ഷേപങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ബിറ്റ്സേവ് ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കസ്റ്റോ ഡിയനെയാണ് ഉപയോഗിക്കുന്നത്. ഇത് ഹാക്കിംഗ് പോലെയുള്ള കൃത്രിമ ഇടപെടലുകളില്‍ നിന്നുമുള്ള സംരക്ഷണവും നല്‍കുന്നു. ഡിജിറ്റല്‍ വാലറ്റുകളില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന ക്രിപ്റ്റോ കറന്‍സികള്‍ സ്ഥിരീകരിക്കാനുമുള്ള സംവിധാനം ബിറ്റ്സേവില്‍ ലഭ്യമാണ്. ബ്ലോക്ക്ചെയിനില്‍ ബിറ്റ്സേവ് ആപ്പില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കുകയും ചെയ്യാം.

എസ്‌ഐപി വഴി ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം!

മൂന്ന് വ്യത്യസ്ത തരം നിക്ഷേപ പദ്ധതികളാണ് ബിറ്റ്‌സേവിനുള്ളത്. 2023 മാര്‍ച്ചിലാണ് ബിറ്റ്‌സേവ് അവരുടെ ആദ്യത്തെ പ്രോഡക്റ്റായ ബിറ്റ്‌സേവ് ക്രിപ്‌റ്റോ ഇന്‍ഡക്‌സ് പ്രോഡക്റ്റ് അവതരിപ്പിച്ചത്. ബ്ലൂംബെര്‍ഗ് ഗ്യാലക്സി ക്രിപ്റ്റോ ഇന്‍ഡക്സിനെ അടിസ്ഥാനമാക്കിയുള്ളതാണിത്.

ക്രിപ്റ്റോ കറന്‍സികളുടെ പ്രകടനം അളക്കുന്ന ബെഞ്ച്മാര്‍ക്ക് ഇന്‍ഡക്സാണ് ബ്ലൂംബെര്‍ഗ് ഗ്യാലക്സി ക്രിപ്റ്റോ ഇന്‍ഡക്സ്. ഗ്യാലക്സി ഡിജിറ്റല്‍ ക്യാപിറ്റലുമായി ചേര്‍ന്ന് ബ്ലൂംബെര്‍ഗ് 2018ല്‍ അവതരിപ്പിച്ച സൂചികയില്‍ ടോപ് 25ല്‍ നിന്ന് തിരഞ്ഞെടുത്ത 10 ക്രിപ്റ്റോകളാണുള്ളത്. ഇന്ന് നന്നായി പ്രകടനം കാഴ്ചവെയ്ക്കുന്ന ക്രിപ്റ്റോ ആവില്ല നാളെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. കൃത്യമായ ഇടവേളകളില്‍ ഇന്‍ഡക്സിന്റെ പ്രകടനം വിലയിരുത്തി, മോശമായവയെ ബ്ലൂംബെര്‍ഗ് ഒഴിവാക്കുന്നതിനാല്‍ റിസ്‌ക് വലിയൊരളവോളം ഒഴിവാക്കാനാകും. ഇതില്‍ 1,000 രൂപ മുതല്‍ പ്രതിമാസ നിക്ഷേപം തുടങ്ങാം. ഒറ്റത്തവണ നിക്ഷേപമാണെങ്കില്‍ ആദ്യ തവണ നിക്ഷേപം 5,000 രൂപയാണ്. പിന്നീട് 1,000 രൂപയില്‍ തുടങ്ങി നിക്ഷേപമാകാം.

ബിറ്റ്കോയിനില്‍ മാത്രം നിക്ഷേപിക്കുന്നതാണ് മറ്റൊരു പ്രോഡക്റ്റ്. ഇതില്‍ 1,000 രൂപയുടെ പ്രതിമാസ എസ്‌ഐപി മുതലുണ്ട്. ഒറ്റത്തവണയാണെങ്കില്‍ ആദ്യ തവണ 5,000 രൂപ അടയ്ക്കണം.

70 ശതമാനം ക്രിപ്റ്റോ കറന്‍സിയും 30 ശതമാനം ഡിജിറ്റല്‍ ഗോള്‍ഡും ഉള്‍ക്കൊള്ളുന്നതാണ് മൂന്നാമത്തെ പ്രോഡക്റ്റ്. ഇതില്‍ പ്രതിമാസ എസ്ഐപിയുടെയും ഒറ്റത്തവണ നിക്ഷേപത്തിന്റെയും മിനിമം നിക്ഷേപ തുക 1,000 രൂപയാണ്.

(Originally published in Dhanam Magazine November 15, 2025 issue.)

BitSave: Start investing in Bitcoin with just Rs. 1,000!

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT