News & Views

ഭൂ ഉടമകള്‍ക്ക് ' സ്മാര്‍ട് കാര്‍ഡ് '; തട്ടിപ്പു തടയാന്‍ ബ്ലോക്‌ചെയിന്‍

Dhanam News Desk

വില്‍പ്പനയും ഈടുവയ്ക്കലും കരം അടയ്ക്കലും ഉള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ' ഹൈടെക്ക് ' ആക്കാനുതകുന്ന സ്മാര്‍ട് കാര്‍ഡ് വൈകാതെ കേരളത്തില്‍ യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്തെ ഭൂരേഖാ മാനേജ്‌മെന്റ് സംവിധാനം ബ്ലോക്‌ചെയിനിലേക്കു മാറ്റുന്നതിന്റെ മുഖ്യ സൂചകമാകും എടിഎം കാര്‍ഡുകള്‍ക്കു സമാനമായ ആധാര്‍ ബന്ധിത സ്മാര്‍ട് കാര്‍ഡ്.

റവന്യു, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ ഭൂരേഖാ സംവിധാനങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടാണ് ഭൂരേഖാ മാനേജ്‌മെന്റ് സംവിധാനം ബ്ലോക്‌ചെയിനിലേക്കു മാറ്റുന്നത്. ഭൂവുടമയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ശൃംഖലയാകുന്ന ബ്ലോക്‌ചെയിനില്‍ വരുത്തുന്ന ഏതു മാറ്റവും എല്ലാ കണ്ണികളുടെയും ഡിജിറ്റല്‍ ഡാറ്റയില്‍ തല്‍സമയം രേഖപ്പെടുത്തും. ഇതിന്റെ പൈലറ്റ് പദ്ധതി തിരുവനന്തപുരത്തെ വഞ്ചിയൂര്‍ വില്ലേജില്‍ നടപ്പാക്കാന്‍ നീക്കമാരംഭിച്ചു.

നിലവില്‍ പല വകുപ്പുകള്‍ പരസ്പരം അറിയാതെ  ഭൂമി ഇടപാടുകള്‍ നടക്കുന്നതിനാല്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നു. കാര്‍ഡില്‍ ഭൂവുടമയുടെ ചിത്രം, പേര്, വിലാസം എന്നിവയുണ്ടാകും. പിന്‍ നമ്പര്‍ ഉപയോഗിച്ചാവും ഇടപാടുകള്‍ക്കായി പ്രത്യേക മെഷീനില്‍ പഞ്ച് ചെയ്യുന്നത്. ബയോമെട്രിക് പരിശോധനയുമുണ്ടാകും. സ്ഥലം കൈമാറ്റ ഇടപാടുകാര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തി സ്മാര്‍ട്ട് കാര്‍ഡിലെ കോഡ് പഞ്ച് ചെയ്യണം. കൈമാറ്റ വിവരം ശൃംഖലയില്‍ തനിയെ രേഖപ്പെടുത്തും.

ഈട് വയ്ക്കുന്ന ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ബാങ്കിന് സ്മാര്‍ട്ട് കാര്‍ഡില്‍ നിന്നു ലഭിക്കും. ഭൂമി ഈടുവച്ചാല്‍ അതിന്റെ വിവരം അപ്പോള്‍ത്തന്നെ സ്വയം രേഖപ്പെടുത്തപ്പെടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT