News & Views

ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026: ഏജന്‍സി ഓഫ് ദി ഇയര്‍ & സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി BMEG

ആബി അവാര്‍ഡ്സ് (ABBY Awards 2026) 'ഡിസൈന്‍ സ്പെഷ്യലിസ്റ്റ് ഏജന്‍സി ഓഫ് ദി ഇയര്‍' പുരസ്‌കാരം നേരത്തെ BMEG സ്വന്തമാക്കിയിരുന്നു.

Dhanam News Desk

വെറും നാല് വര്‍ഷം മാത്രം പ്രായമുള്ള ഭാരത് മീഡിയ & എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന് (BMEG) 2026ലെ e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026 പുരസ്‌കാരം. ഏജന്‍സി ഓഫ് ദി ഇയര്‍, ബെസ്റ്റ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍' എന്നീ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഒരു ഏജന്‍സിക്ക് രണ്ട് കാറ്റഗറിയില്‍ ഇത്തരമൊരു അവാര്‍ഡ് കിട്ടുന്നത് ആദ്യമാണ്.

വ്യവസായ മേഖലയില്‍ നാല് വര്‍ഷം എന്നത് വളരെ ചെറിയൊരു കാലയളവാണെങ്കിലും ഇതിനകം തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഡാറ്റ, ഇന്‍സൈറ്റ്, ഇമാജിനേഷന്‍, ടെക്നോളജി, കണ്ടന്റ്, മീഡിയ എന്നിവ വെവ്വേറെയായി പ്രവര്‍ത്തിക്കാതെ ഒരൊറ്റ ശൃംഖലയായി കോര്‍ത്തിണക്കി മുന്നോട്ട് കൊണ്ടുപോകുന്നതാണ് തങ്ങളുടെ വിജയരഹസ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ആബി അവാര്‍ഡ്സ് (ABBY Awards 2026) വേദിയിലും 'ഡിസൈന്‍ സ്പെഷ്യലിസ്റ്റ് ഏജന്‍സി ഓഫ് ദി ഇയര്‍' പുരസ്‌കാരം BMEG സ്വന്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT