ബി.എന്‍.ഐ ട്രിവാന്‍ഡ്രം എക്‌സ്‌പോ ഉദ്ഘാടന ചടങ്ങ്‌ 
News & Views

പത്തുവര്‍ഷം കഴിഞ്ഞാല്‍ തിരുവനന്തപുരത്തെ ബിസിനസ് അവസരങ്ങള്‍ എങ്ങനെ? നേരത്തെ അറിയാന്‍ അവസരമൊരുക്കി ബി.എന്‍.ഐ

ബിസിനസ് എക്‌സ്‌പോ, ഫുഡ് കോര്‍ട്ട്, മോട്ടോ ഷോ തുടങ്ങിയ നിരവധി പരിപാടികള്‍ എക്‌സ്‌പോയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യം

Dhanam News Desk

കേരളത്തിലെ പ്രമുഖ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് ശൃംഖലയായ ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബി.എന്‍.ഐ) സംഘടിപ്പിക്കുന്ന ബി.എന്‍.ഐ ട്രിവാന്‍ഡ്രം എക്‌സ്‌പോ കാര്യവട്ടത്തെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടങ്ങി. പരിപാടി ഏപ്രില്‍ 13ന് സമാപിക്കും.

തിരുവനന്തപുരത്തിന്റെ വികസനത്തില്‍ ആരോഗ്യ മേഖല വഹിച്ച പങ്ക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ തിരുവനന്തപുരത്തെ ബിസിനസ് ആവാസ വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങള്‍, 2035ല്‍ തിരുവനന്തപുരം എങ്ങനെ തുടങ്ങിയ തീമുകളില്‍ വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളും ബിസിനസ് ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായി നടക്കും.

വിരുന്നൊരുക്കി എക്‌സ്‌പോ

സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന തരത്തിലാണ് എക്‌സ്‌പോ ഒരുക്കിയിട്ടുള്ളത്. ബി.എന്‍.ഐ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന നൂറിലധികം സ്റ്റാളുകള്‍ പ്രധാന ആകര്‍ഷണമാണ്. വ്യത്യസ്ത രുചികള്‍ വിളമ്പുന്ന ഫുഡ്കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സൂരജ് സന്തോഷ്, സെബാ ടോമി, ആര്യ ദയാല്‍ തുടങ്ങിയവരുടെ കലാപരിപാടികള്‍ എന്നിവ എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിന്റേജ് കാറുകളടക്കം അണിനിരക്കുന്ന മോട്ടോ ഷോയും എക്സ്പോയുടെ പ്രത്യേകതയാണ്. പ്രവേശനം സൗജന്യമാണ്.

മന്ത്രി പി.രാജീവ്, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ബി.എന്‍.ഐ ഇന്ത്യ നാഷണല്‍ ഡയറക്ടര്‍ ഹേമു സുവര്‍ണ, ആരോഗ്യ വിദഗ്ധരായ ഉമ നമ്പ്യാര്‍, എസ് ബല്‍റാം, രാജ് സെഹ്ഗല്‍, കെ.ഫോണ്‍ എം.ഡി ഡോ.സന്തോഷ് ബാബു, ഇ ആന്‍ഡ് വൈ ഡയറക്ടര്‍ സുഭിഷ് റാം, അദാനി എയര്‍പോര്‍ട്ട് സി.എ.ഒ രാഹുല്‍ ഭട്‌കോടിയ, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, കേരള സ്‌പേസ് പാര്‍ക്ക് സി.ഇ.ഒ ജി.ലെവിന്‍, കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ എസ് ഗോപകുമാര്‍, ബി.എന്‍.ഐ ഭാരവാഹികള്‍, ബിസിനസ്, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT