Image : Canva and Freepik 
News & Views

എന്‍.എസ്.ഇ, ബി.എസ്.ഇ വെബ്‌സൈറ്റുകള്‍ വിദേശികള്‍ക്ക് ഉപയോഗിക്കാനാകില്ല, താല്‍ക്കാലിക നിരോധനം

രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ക്കു നേരെ സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

Dhanam News Desk

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (BSE) എന്നിവ വിദേശത്തു നിന്ന് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിക്കു പിന്നാലെ സൈബര്‍ ആക്രമണം ഉണ്ടായേക്കുമെന്ന സൂചനയ്ക്കിടയാണ് താല്ക്കാലികമായി വെബ്‌സൈറ്റ് ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നത്.

ഉന്നതതല യോഗത്തിനുശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റ് പ്രവേശിക്കുന്നതിന് വിലക്കുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാന്‍ വിദേശ നിക്ഷേപകര്‍ക്ക് തടസമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ക്കു നേരെ സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് ബി.എസ്.ഇ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT