മത്സരം കടുത്ത കേരളത്തിലെ വൈദ്യുത ഇരുചക്ര വാഹന വിപണിയിലേക്ക് പുതിയൊരു ബ്രാന്‍ഡ് കൂടി. ഗുജറാത്ത് ആസ്ഥാനമായി ആരംഭിച്ച ബിയു4 ആണ് കൊച്ചിയില്‍ ഡീലര്‍ഷിപ്പ് ആരംഭിച്ചത്. ഷൈന്‍, സ്റ്റാര്‍, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്‌സുമാണ് ബിയു4 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ പുതിയ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും.
നാല് മുതല്‍ ആറ് മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന ഈ മോഡലുകള്‍ക്ക് ഒറ്റ ചാര്‍ജില്‍ 90 മുതല്‍ 120 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാനാകും. ലോ സ്പീഡിന് 250 വാട്ട് മോട്ടോര്‍ പവറും ഫീനിക്‌സ് ഹൈ സ്പീഡ് വേരിയന്റിന് 1500 വാട്ടുമാണുളളത്. ഫീനിക്‌സിന് ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ്, മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുളള നിയന്ത്രണം എന്നി സൗകര്യങ്ങളുമുണ്ട്. 65,000 മുതല്‍ 1.1 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.
10 സംസ്ഥാനങ്ങളിലായി 41ലധികം ഡീലര്‍ഷിപ്പാണ് കമ്പനിക്കുളളത്. ഇ-ഗ്ലോബ് എന്റര്‍പ്രൈസസുമായുളള സഹകരണത്തിലൂടെ രാജ്യത്തിൻ്റെ തെക്കന്‍ സംസ്ഥാനങ്ങളിലേക്കുളള വിപുലീകരണത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇ-ഗ്ലോബ് എന്റര്‍പ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഔദ്യോഗിക വിതരണക്കാരും കൊച്ചി എക്‌സ്‌ക്ലൂസീവ് ഷോറൂം ഡീലറും.
Read DhanamOnline in English
Subscribe to Dhanam Magazine