മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള മൂലധന നേട്ട നികുതി 10ല്‍ നിന്ന് 12.5 ശതമാനമാക്കിയതോടെ ഓഹരി വിപണിയില്‍ ഇടിവ്. ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 20 ശതമാനവുമാക്കി.
പുതിയ നികുതി വ്യവസ്ഥയിൽ നികുതി സ്ലാബുകൾ പരിഷ്കരിച്ചു
പുതിയ നികുതി വ്യവസ്ഥയിൽ പുതുക്കിയ നികുതി നിരക്ക് ഘടന
0-3 ലക്ഷം രൂപ: ഇല്ല
3-7 ലക്ഷം രൂപ: 5%
7-10 ലക്ഷം രൂപ: 10%
10-12 ലക്ഷം രൂപ: 15%
12-15 ലക്ഷം രൂപ: 20%
15 ലക്ഷത്തിന് മുകളിൽ: 30%
പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ നികുതിയിളവ് 25,000 രൂപയായി ഉയർത്തി
പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ നികുതിയിളവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തും
സ്വര്‍ണവില ഗ്രാമിന് 500 രൂപയ്ക്ക് അടുത്ത് കുറഞ്ഞേക്കും, സ്വര്‍ണവില പവന് 50,000 രൂപയില്‍ താഴെയായേക്കും
പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ ഇളവുകള്‍ 17500 കോടി വരെ
സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും വിലകൂടും, തീരുവ ഇളവ് നീട്ടില്ല
1961-ലെ ആദായനികുതി നിയമത്തിന്റെ സമഗ്രമായ അവലോകനം നിർദ്ദേശിച്ച് ധനമന്ത്രി
ചാരിറ്റികളും ടിഡിഎസും: ചാരിറ്റികൾക്കുള്ള രണ്ട് നികുതി ഇളവ് വ്യവസ്ഥകൾ ഒന്നായി ലയിപ്പിക്കാൻ നിർദ്ദേശം
ഇ-കൊമേഴ്‌സ് പേയ്‌മെന്റുകളിൽ TDS നിരക്ക് 1-ൽ നിന്ന് 0.1% ആയി കുറച്ചു
എല്ലാ സാമ്പത്തിക, സാമ്പത്തികേതര ഉപകരണങ്ങളിലും എൽ.ടി.സി.ജി 12.5% ആയിരിക്കും
എ.സ്.ടി.സിജി ചില ആസ്തികളിൽ 20% ആയിരിക്കും
20% മ്യൂച്വൽ ഫണ്ടുകൾ യൂണിറ്റുകൾ തിരികെ വാങ്ങുമ്പോൾ TDS നിരക്ക്, അല്ലെങ്കിൽ UTI പിൻവലിക്കുന്നു
നിക്ഷേപങ്ങള്‍ക്കുള്ള എയ്ഞ്ചല്‍ ടാക്സ് നീക്കി
പ്രായപൂർത്തിയാകാത്തവരുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സംരംഭമായ എൻ.പി.എസ് വാത്സല്യ പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി നിക്ഷേപിക്കാൻ മാതാപിതാക്കളെയും രക്ഷിതാക്കളെയും ഈ പദ്ധതി അനുവദിക്കുന്നു. കുട്ടികള്‍ പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ട് സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടാക്കി മാറ്റുന്നതിന്റെ അധിക ആനുകൂല്യവും ലഭിക്കുന്നതാണ്.
സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. ഇറക്കുമതി നികുതി 6 ശതമാനമായി കുറച്ചു. നിലവില്‍ 15 ശതമാനം. സ്വര്‍ണക്കള്ളക്കടത്ത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.
ഹാനികരമായ പ്ലാസ്റ്റിക് സാമഗ്രികളുടെ ഇറക്കുമതി തീരുവ 10ല്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി
ധനകമ്മി 4.9 ശതമാനം
സൗരോര്‍ജ്ജ പദ്ധതികള്‍ക്കുള്ള നികുതി ഇളവുകള്‍ തുടരും
മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും, അടിസ്ഥാന കസ്റ്റംസ് നികുതി കുറഞ്ഞു, മൊബൈല്‍ നിര്‍മാണ മേഖലയ്ക്ക് ഗുണം ചെയ്യും.
അര്‍ബുദ ചികിത്സകള്‍ക്കുള്ള മൂന്ന് മരുന്നുകള്‍ കൂടി കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം
വ്യവസായ മേഖലയില്‍ പരിഷ്‌കരണത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം
എഫ്.ഡി.ഐ വ്യവസ്ഥകള്‍ ലളിതമാക്കും
നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റലാക്കും
കേരളത്തിന് ചോദിച്ച് പ്രത്യേക സഹായമില്ല, പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളമില്ല
അധ്യാത്മിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍. മഹാബോധി ക്ഷേത്രം, വിഷ്ണുപഥ് ക്ഷേത്രം, ഗയ ക്ഷേത്രം എന്നിവയ്ക്കായി പ്രത്യേക തുക വകയിരുത്തി. ഒഡീഷയിലെ ആധ്യാത്മിക കേന്ദ്രങ്ങള്‍ക്കും നേട്ടം
ബജറ്റ് പ്രഖ്യാപനത്തില്‍ 10% വരെ കുതിച്ച് അഗ്രി ഓഹരികള്‍. കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപയുടെ ബജറ്റ്
ഈ വർഷം അടിസ്ഥാന സൗകര്യങ്ങൾക്കായി 11 ലക്ഷം കോടിയിലധികം മൂലധനച്ചെലവ്, ജിഡിപിയുടെ 3.4 ശതമാനമാണിത്
ബഹിരാകാശ പദ്ധതികള്‍ക്കായി 1,000 കോടി
പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും ഇതില്‍ നിന്ന് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനും പദ്ധതി
ഹിമാചല്‍ പ്രദേശ്, അസം, ഉത്തരഖണ്ഡ്, സിക്കിം എന്നിവയ്ക്കായി വെള്ളപ്പൊക്ക നിവാരണ പദ്ധതിക്കായി അധിക സഹായം.
അടിസ്ഥാന സൗകര്യമേഖലയില്‍ 11,11,111 കോടി രൂപയുടെ പദ്ധതി
വ്യവസായ ശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഒരുക്കുന്നതിനായി പ്രത്യേക പദ്ധതി ഒരുക്കും
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ പി.എം സൂര്യഘര്‍ പദ്ധതി വിപുലപ്പെടുത്തും
പി.എം ആവാസ് യോജനയില്‍ പുതുതായി 3 കോടി വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം സിമന്റ് കമ്പനികള്‍ക്കും നിര്‍മാണ മേഖലയ്ക്കും ഉത്തേജനം പകരുമെന്ന് വ്യവസായ ലോകം
പ്രധാനമന്ത്രി ആവാസ് യോജന-അർബൻ ഹൗസിംഗ് പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കിൽ 1 കോടി ഭവനങ്ങൾ നിർമിക്കും
വസ്തു വാങ്ങുന്ന വനിതകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പരിഗണനയില്‍
ജലവിതരണം മെച്ചപ്പെടുത്താന്‍ 100 വലിയ നഗരങ്ങള്‍ക്ക് പ്രത്യേക പദ്ധതി
30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 നഗരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പദ്ധതി
എം.എസ്.എം.ഇ കൾക്ക് 100 കോടി രൂപയുടെ പ്രത്യേക ഗ്യാരണ്ടി ഫണ്ട് നൽകും
പാപ്പരത്ത നടപടി പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കും
നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ: 3.3 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ തിരിച്ചുപിടിച്ചു.
10,00,000 കോടി രൂപയുടെ 28,000 കേസുകൾ തീർപ്പാക്കി
ഷിപ്പിംഗ് മേഖലയില്‍ പരിഷ്‌കാരം
യുവാക്കള്‍ക്കായി സ്വകാര്യ മേഖലയില്‍ ഇന്റണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 500 പ്രധാന കമ്പനികളില്‍ ഇന്റണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് 5,000 രൂപ പ്രതിമാസം ലഭിക്കും. ഒറ്റത്തവണയായി 6,000 രൂപ സര്‍ക്കാര്‍ നല്‍കും. ഒരു കോടി യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 1000-ലധികം ശാഖകള്‍ സ്ഥാപിക്കും
തൊഴിലുടമകള്‍ക്ക് 4 വര്‍ഷത്തെ പി.എഫ് സഹായപദ്ധതി, വ്യവസായ മേഖലയ്ക്ക് ഗുണകരം
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി 2 - ല്‍ ഉള്‍പ്പെടുത്തി ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 3 കോടി വീടുകൾ നിര്‍മ്മിക്കും
ഭക്ഷണ ഗുണനിലവാര പരിശോധനയ്ക്ക് 100 പുതിയ 100 കേന്ദ്രങ്ങള്‍
മുദ്ര ലോണിലെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചു. സംരംഭകര്‍ക്ക് ഗുണകരം
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ധനമന്ത്രി
ഗ്രാമീണ വ്യവസായത്തിന് 2.66 ലക്ഷം കോടി
ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സഹായം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് മേഖല ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി
വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മൂന്ന് ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി
1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കും, എല്ലാ വർഷവും 25,000 വിദ്യാർത്ഥികളെ സഹായിക്കാൻ മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്കരിക്കും
പിഎം ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 3 കോടി വീടുകള്‍ കൂടി നിര്‍മിക്കും
നിർമ്മാണ മേഖലയിൽ തൊഴിൽ സൃഷ്ടിക്കും, 30 ലക്ഷം യുവാക്കൾക്ക് പ്രയോജനം: ധനമന്ത്രി
ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്കും. മൂന്ന് തവണകളായി ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും
സഖ്യകക്ഷികള്‍ക്ക് പ്രത്യേക കടാക്ഷം, ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക ധനസഹായത്തിന് നടപടി
ആന്ധ്രാപ്രദേശിന് പ്രത്യേക വികസന പദ്ധതി, വ്യവസായ ഇടനാഴിയും പ്രഖ്യാപിച്ചു,
മൂലധന സഹായത്തിന് അധിക സഹായം
ആന്ധ്രപ്രദേശിന് അമരാവതിയില്‍ പുതിയ തലസ്ഥാനം പണിയുന്നതിനായി പ്രത്യേക പരിഗണന
ബീഹാറിന് 26,000 കോടിയുടെ അടിസ്ഥാന സൗകര്യ പദ്ധതി
സഭയില്‍ പ്രതിപക്ഷ ബഹളം
ബീഹാറിന് പുറം വായ്പ ലഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുന്നു
ബീഹാറിലെ അമൃത്സർ-കൊൽക്കത്ത പാതയിലെ ഗയയിൽ പുതിയ വ്യവസായ കേന്ദ്രം സ്ഥാപിക്കും
ബിഹാർ റോഡ് പദ്ധതികൾക്ക് 26,000 കോടി അനുവദിച്ചു
ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും കായിക കേന്ദ്രങ്ങളും നിർമ്മിക്കും
ബീഹാറിന് വെള്ളപ്പൊക്ക നിവാരണ പദ്ധതിയ്ക്കായി 11,500 കോടി രൂപ
തദ്ദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുന്നതിന് 10 ലക്ഷം രൂപ വരെ വായ്പ, മൂന്ന് ശതമാനം പലിശ ഇളവ്
1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടി, ഇത് 80 കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്തു: ധനമന്ത്രി
തൊഴിലില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി
അഞ്ച് വര്‍ഷം കൊണ്ട് 20ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ വികസന പദ്ധതി
നൈപുണ്യ വികസനത്തിന് ഉതകുന്ന വിധം കോഴ്‌സുകള്‍ പരിഷ്കരിക്കും
വനിതകള്‍ക്കായി വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക സ്‌കീം
പയറുവർഗങ്ങൾ, നിലക്കടല, കടല, സൂര്യകാന്തി എന്നിവയുടെ എണ്ണക്കുരുക്കളിൽ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു
പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്ന തൊഴിലുടമകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ
ചെമ്മീന്‍ ഉത്പാദനത്തിനും കയറ്റുമതിക്കും നബാര്‍ഡ് പദ്ധതി
കൃഷിക്ക് 1.52 ലക്ഷം കോടി രൂപ ബജറ്റ് വകയിരുത്തി
സ്വകാര്യ മേഖലയില്‍ തൊഴില്‍ ഉന്നമനത്തിനായി പ്രത്യേക സാമ്പത്തിക സഹായം
ഒരു കോടി കര്‍ഷകരെ പ്രകൃതിദത്ത ഫാമിംഗിനായി പ്രോത്സാഹിപ്പിക്കും
പച്ചക്കറി ഉത്പാദനത്തിനും വിപണനത്തിനുമായി വിപുലമായ പദ്ധതി
1.48 ലക്ഷം കോടി രൂപ വിദ്യാഭ്യാസത്തിനും തൊഴിലിനും തൊഴില്‍ നൈപുണ്യത്തിനുമായി വകയിരുത്തി
യുവാക്കള്‍ക്കായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി
നിര്‍മല സീതാരാമന്‍: യുവാക്കള്‍, കര്‍ഷകര്‍, പാവങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം
ആഗോള വെല്ലുവിളികള്‍ മറികടന്ന് ഇന്ത്യക്ക് സാമ്പത്തിക പുരോഗതിയില്‍ തിളക്കമാര്‍ന്ന നേട്ടം
നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു തുടങ്ങി. മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:
നിഫ്റ്റി : 24451.15 (-0.24%)
സെന്‍സെക്സ് : 80371.04 (-0.16%)
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ എത്തി
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.
കേന്ദ്ര ബജറ്റിന് അംഗീകാരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ പാർലമെന്റിൽ യോഗം ചേരുന്നു
ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിലെത്തി.
ചരിത്രം കുറിച്ച് ഏഴാം ബജറ്റുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭ യോഗം ബജറ്റിന് അംഗീകാരം നല്‍കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അല്പസമയത്തിനകം ബജറ്റ് അവതരിപ്പിക്കും
ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
പച്ച തെളിഞ്ഞ ശേഷം ഓഹരി വിപണി ചുവപ്പിൽ
ഓഹരി വിപണി പച്ചപ്പിൽ; സെൻസെക്സ് വ്യാപാരം തുടങ്ങിയത് 80, 744 ൽ , നിഫ്റ്റി 24,574 പോയൻ്റിൽ
ഡോളറുമായുള്ള വിനിമയത്തിൽ രൂപ 4 പൈസ കൂടി; 83.62
2014 ൽ തുടങ്ങിയ മോദി സർക്കാറിൻ്റെ പതിമൂന്നാമത്തെ ബജറ്റാണ് ഇന്ന്
ധനമന്ത്രി സീതാരാമൻ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി
പാർലമെന്റില്‍ രാവിലെ 11 മണിക്കുളള ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുവിന്റെ കൂടിക്കാഴ്ച.
Read DhanamOnline in English
Subscribe to Dhanam Magazine