അടുത്ത ധനകാര്യ വർഷം 12.2 ലക്ഷം കോടി രൂപയാകും കേന്ദ്ര സർക്കാരിൻ്റെ മൂലധനച്ചെലവ്. ഈ വർഷം 11.21 ലക്ഷം കോടി ആണ്. വർധന 8.9 ശതമാനം. ഇന്നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊതുബജറ്റിലാണ് ഈ പ്രഖ്യാപനം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഭൂമി പണമാക്കാൻ പ്രത്യേക റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റുകൾ (ആർഇഐടി) ഉണ്ടാക്കും.
തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽപാത തുടങ്ങും. കേരളം പട്ടികയിൽ ഇല്ല.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ നോക്കാം
ഷെയര്‍ ബൈബാക്കുകളെ ഇനി ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് പരിധിയിലാക്കും. നിലവില്‍ ഇതു ഡിവിഡന്റ് ഇനത്തില്‍ പരിഗണിക്കുന്നതിനാല്‍ മൊത്തത്തിലുള്ള നികുതി ബാധ്യത താഴ്ത്തും.
ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം
പ്രവാസികളുടെ (NRI) ഓഹരി നിക്ഷേപ പരിധി കൂട്ടി 5ല്‍ നിന്ന് ഇനി 10%
വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം ടിസിഎസ് നിരക്കുകള്‍ കുറച്ചു. ഇത് വിദേശ ടൂറുകളുടെ ചെലവ് കുറയ്ക്കും
കശുവണ്ടിയും കൊക്കോയും 2030ഓടെ പ്രീമിയം ഗ്ലോബല്‍ ബ്രാന്റാക്കാന്‍ പദ്ധതി, കേരളത്തിന് ഗുണം ചെയ്യും
മെഡിക്കല്‍ ടൂറിസം പദ്ധതികള്‍ക്ക് വലിയ വിഹിതം, 5 റീജിണല്‍ മെഡിക്കല്‍ ഹബ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. കേരളത്തിന് കൂടുതല്‍ ഗുണകരം
റെയര്‍ എര്‍ത്ത് ഇടനാഴിയില്‍ കേരളത്തിനും പങ്കാളിത്തം
20 പുതിയ ജലപാതകൾ പ്രവർത്തനക്ഷമമാക്കും. തീരദേശ ചരക്കുഗതാഗത സംവിധാനം ഉണ്ടാക്കും.
അഞ്ചു വർഷം കൊണ്ട് 10,000 കോടി രൂപ മുടക്കി ബയോഫാർമ മനുഫാക്ചറിംഗ് മേഖല തുടങ്ങും.
ഇലക്ട്രോണിക് കംപോണൻ്റ് മനുഫാക്‌ചറിംഗ് മേഖലയ്ക്ക് 40,000 കോടി നീക്കിവയ്ക്കും.
10,000 കോടി രൂപയുടെ കണ്ടെയ്നർ നിർമാണ കോംപ്ലക്സ് തുടങ്ങും.
ചെറുകിട -ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയ്ക്ക് 10,000 കോടി രൂപയുടെ നിധി നീക്കിവയ്ക്കും.
മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ അഞ്ചു റീജണൽ ഹബുകൾ തുടങ്ങും. ആയുഷിനും അതിൽ സ്ഥാനം നൽകും. ആയുർവേദ ഉൽപന്ന കയറ്റുമതി കൂട്ടാൻ പദ്ധതി. മൂന്ന് ഓൾ ഇന്ത്യാ ആയുർവേദ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും.
വൃദ്ധരെ പരിപാലിക്കാൻ ഒന്നരലക്ഷം പേർക്കു കെയർഗിവിംഗ് പരിശീലനം നൽകും.
സ്പോർട്‌സ് പ്രോത്സാഹനത്തിന് പത്തു വർഷത്തേക്ക് ഖേലോ ഇന്ത്യ മിഷൻ നടപ്പാക്കും.
പവർ ഫിനാൻസ് കോർപറേഷനും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനും പുനഃസംഘടിപ്പിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine