2025ലെ ബ്യൂമെര്‍ക് നവ ദിശ പുരസ്‌കാരങ്ങള്‍ നേടിയവര്‍ ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ ആര്‍. ബാലചന്ദ്രന്‍, ഐ.ഐ. ടി പാലക്കാട് ഡയറക്ടര്‍ പ്രൊഫ. എ.ശേഷാദ്രി ശേഖര്‍ എന്നിവര്‍ക്കൊപ്പം. 
News & Views

സാമൂഹ്യ സംരംഭകര്‍ക്ക് ബ്യൂമെര്‍ക് നവ ദിശ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

സാമൂഹിക മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച 10 സംരംഭകര്‍ക്ക് 'എന്റര്‍പ്രണര്‍ ഇന്‍ റെസിഡന്‍സ് പദവി

Dhanam News Desk

സമൂഹത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന സംരംഭകരെ ആദരിക്കുന്ന 'ബ്യൂമെര്‍ക് നവ ദിശ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഐ.ഐ.ടി. പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനും ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ധന്വന്തരി ബയോമെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ശ്രുതി ബാബു, ഇന്‍പാക്റ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ സൂരജ് കുമാര്‍, വിആര്‍ നാച്ചുറല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിനയ് ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് നവദിശ പുരസ്‌കാരം. ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ ആര്‍. ബാലചന്ദ്രനാണ് വിജയികളെ പ്രഖ്യാപിച്ചത്.

സാമൂഹിക മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച 10 സംരംഭകര്‍ക്ക് 'എന്റര്‍പ്രണര്‍ ഇന്‍ റെസിഡന്‍സ് പദവി പ്രഖ്യാപിച്ചു. അഭിഷേക് എം. കജഗര്‍, അര്‍ജുന്‍ എന്‍, അശ്വത് ശിവകുമാര്‍, ഡോ. ചിദംബരേശ്വരന്‍ മഹാദേവന്‍, ജെറോം പാലിമറ്റം ടോം, നന്ദഗോപന്‍ കെ, നിഖില്‍ പി.എസ്, ഡോ. പ്രവീണ്‍ ജി. പൈ, ഡോ. ശില്‍പ നായര്‍, സിദ്ധാര്‍ത്ഥ് രാജഗോപാല്‍ എന്നിവരാണ് ഈ അംഗീകാരത്തിന് അര്‍ഹരായവര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT