News & Views

ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്സ്പോ 7, 8 തീയതികളില്‍ കോഴിക്കോട്‌

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ബിസിനസുകളെ ഏകോപിപ്പിക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം

Dhanam News Desk

ബിസിനസ് കേരളയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ- 2024 ഡിസംബര്‍ 7,8 തീയതികളില്‍ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ബിസിനസുകളെ ഏകോപിപ്പിക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം.

മെഷിനറീസ്, ഓട്ടോമോട്ടീവ്‌സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ്, കോസ്‌മെറ്റിക്‌സ്, ഫര്‍ണീച്ചേഴ്‌സ്, ബില്‍ഡിംഗ് മെറ്റീരിയല്‍, ബില്‍ഡേഴ്‌സ്, അഗ്രികള്‍ച്ചര്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഇരുന്നോറോളം ബിടുബി ബിസിനസ് സ്റ്റാളുകള്‍, ബിസിനസ് സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, ബിസിനസ് ട്രെയിനിങ് പ്രോഗ്രാമുകള്‍, നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയവ എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും. വനിതാ സംരംഭകരുടെ 50 ഓളം സ്റ്റാളുകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന സെഷനുകളും ഉണ്ടാകും.

വ്യത്യസ്തമായ മേഖലകളിലെ ബിസിനസുകളുടെ ഫ്രാഞ്ചൈസി, ഡിസ്ട്രിബ്യൂഷന്‍, ഡീലര്‍ഷിപ്പ്, ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി, പ്രൊജക്റ്റ് സര്‍വീസുകള്‍ പരിചയപ്പെടുത്തലുകള്‍, വിവിധ മേഖലകളിലെ വനിതാ സംരംഭകരുടെ 50 ഓളം സ്റ്റാളുകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന സെഷനുകളും ഉണ്ടാകും. എക്‌സ്‌പോയില്‍ പ്രവേശനം സൗജന്യം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7511188200, 7511199201

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT