ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് 1.07 ബില്യണിലധികം ഡോളര്‍ പിഴ ചുമത്തി യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി. കമ്പനിയുടെ യുഎസ് ഫിനാൻസിംഗ് വിഭാഗമായ ബൈജൂസ് ആൽഫയിൽ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് രവീന്ദ്രന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിഫോൾട്ട് വിധി. ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനും കോടതിക്ക് മുന്നിൽ ഹാജരാകുന്നതിനും അദ്ദേഹം ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ബൈജൂസിന്റെ 1.2 ബില്യൺ ഡോളര്‍ ടേം ലോൺ കൈകാര്യം ചെയ്യാൻ 2021-ൽ ഡെലവെയറിൽ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തിൽ നിന്ന് മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്‌ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യൺ ഡോളര്‍ ട്രാൻസ്ഫർ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രൻ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസപരമായ കടമ ലംഘിച്ചതിന് സഹായിച്ചതിന് 533 മില്യണ്‍ ഡോളറും കൺവേർഷൻ, സിവിൽ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉൾപ്പെടെയാണ് മൊത്തം 1.07 ബില്യൺ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചത്.
കൂടാതെ, കാമ്‌ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് മാറ്റിയ 533 മില്യൺ ഡോളര്‍ ഉൾപ്പെടെയുള്ള ആൽഫ ഫണ്ടുകളുടെ മുഴുവൻ കണക്കുകളും നൽകാനും കോടതി ബൈജു രവീന്ദ്രന് നിർദ്ദേശം നൽകി. ഈ പണം കണ്ടെത്താൻ നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ കൊണ്ട് സാധിച്ചിട്ടില്ലാത്തതിനാലാണ് ഈ നിർദ്ദേശം. എങ്കിലും, കോടതി വിധിച്ച ഈ തുക ഉടൻ തന്നെ നൽകേണ്ടതില്ല. ഈ വിധി പ്രാബല്യത്തിൽ വരുത്തുന്നതിനായി, രവീന്ദ്രന് ആസ്തിയുള്ള അധികാരപരിധികളിൽ കടം നല്‍കിയവര്‍ പ്രാദേശിക കോടതികളിലൂടെ നിയമനടപടികൾ ആരംഭിക്കേണ്ടതുണ്ട്.
Byju Raveendran fined over $1.07 billion by US court for fund concealment linked to Byju’s Alpha financing arm.
Read DhanamOnline in English
Subscribe to Dhanam Magazine