Image courtesy: Canva
News & Views

ഇലക്ട്രോണിക്സ് മേഖലയ്ക്ക് ₹ 22,919 കോടി, വളം സബ്‌സിഡി ₹ 37,216 കോടി, കേന്ദ്ര ജീവനക്കാരുടെ ഡി.എ യും ഉയര്‍ത്തി

സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്ര മന്ത്രിസഭാ യോഗം.

Dhanam News Desk

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 22,919 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

ഈ പദ്ധതി പ്രകാരം 59,350 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും 91,600 പേർക്ക് നേരിട്ടുള്ള അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിരവധി പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നതും അതിവേഗം വളരുന്നതുമായ വ്യവസായങ്ങളിൽ ഒന്നാണ് ഇലക്ട്രോണിക്സ്.

ഈ വർഷത്തെ ഖാരിഫ് (വേനൽക്കാലത്ത് വിതയ്ക്കുന്ന വിളകള്‍‌) സീസണിലേക്ക് ഫോസ്ഫേറ്റ്, പൊട്ടാസ്യം വളങ്ങൾക്ക് 37,216 കോടി രൂപയുടെ സബ്‌സിഡി നൽകാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഏപ്രിൽ 1, 2025 മുതൽ സെപ്റ്റംബർ 30, 2025 വരെയാണ് ഈ വര്‍ഷത്തെ ഖാരിഫ് സീസണ്‍. ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ ചില്ലറ വിൽപ്പന വില നിലവിലെ നിലവാരത്തിൽ തുടരുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കർഷകർക്ക് സബ്സിഡി നിരക്കിൽ വളങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡി.എ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമാത്തിലേക്കാണ് ഉയര്‍ത്തിയത്. വർധനവിന്റെ പ്രയോജനം പെൻഷൻക്കാർക്കും ലഭിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT