Image courtesy: Canva
News & Views

കേംബ്രിഡ്ജ് ഡിക്ഷണറിയുടെ 2026-ലെ വാക്ക് 'Human'; നിർമ്മിത ബുദ്ധിയുടെ കാലത്ത് മനുഷ്യത്വത്തിന് പുതുജീവൻ

AI സംവിധാനങ്ങൾ കൂടുതൽ സങ്കീർണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യ ഇടപെടലിന് കൂടുതൽ ഊന്നൽ ലഭിക്കുന്നത്

Dhanam News Desk

നിര്‍മ്മിത ബുദ്ധി (Artificial Intelligence) വിവിധ മേഖലകളിൽ അതിവേഗം പടർന്നു പന്തലിച്ച 2026 വർഷത്തിൽ, കേംബ്രിഡ്ജ് നിഘണ്ടു 'വേഡ് ഓഫ് ദി ഇയർ' (Word of the Year) ആയി 'ഹ്യൂമൻ' (Human) അഥവാ 'മനുഷ്യൻ' എന്ന വാക്കിനെ തിരഞ്ഞെടുത്തു. മനുഷ്യന്റെ സർഗാത്മകത, സ്വീകാര്യത, വ്യക്തിബന്ധങ്ങൾ എന്നിവയ്ക്ക് സമൂഹം നൽകുന്ന വർദ്ധിച്ചുവരുന്ന മൂല്യമാണ് ഈ തിരഞ്ഞെടുപ്പിന് പിന്നിൽ. AI നിർമ്മിത ഉള്ളടക്കങ്ങളിൽ നിന്ന് മനുഷ്യ നിർമ്മിത കാര്യങ്ങളെ വേർതിരിച്ചറിയാനുള്ള ശ്രമങ്ങൾ ഭാഷയിലും പ്രതിഫലിക്കുന്നു. "ഹ്യൂമൻ-റിട്ടൺ" (Human-written), "ഹ്യൂമൻ-മേഡ്" (Human-made) എന്നീ പ്രയോഗങ്ങൾ മുൻപത്തേക്കാൾ കൂടുതലായി ഉപയോഗിക്കപ്പെടാൻ തുടങ്ങി.

മനുഷ്യ ഇടപെടലിന് കൂടുതൽ ഊന്നൽ

എ.ഐ സാന്നിധ്യം വ്യാപകമായ ഈ വർഷത്തിൽ ഉപഭോഗവസ്തുക്കളിൽ മനുഷ്യസ്പർശത്തിന് വലിയ പ്രാധാന്യമുണ്ടായതായി കേംബ്രിഡ്ജ് നിഘണ്ടു ചീഫ് എഡിറ്റർ കോളിൻ മക്കിന്റോഷ് പറഞ്ഞു, ഈ പ്രവണതയെ "ഹ്യൂമൻ പ്രീമിയം" (Human Premium) എന്നും അദ്ദേഹം വിശേഷിപ്പിച്ചു. AI സംവിധാനങ്ങൾ കൂടുതൽ സങ്കീർണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യ ഇടപെടലിന് കൂടുതൽ ഊന്നൽ നൽകുന്നത്. ജി.പി.ടി-4.5 ട്യൂറിംഗ് ടെസ്റ്റ് (Turing Test) വിജയിച്ചതായി കാലിഫോർണിയ സർവകലാശാല കണ്ടെത്തിയിരുന്നു. 73 ശതമാനം കേസുകളിലും, പങ്കെടുക്കുന്നവർ GPT-4.5 മനുഷ്യനാണ് എന്നാണ് കരുതിയത്. ഇതിനെ തുടർന്ന് കലയിലും സംഗീതത്തിലും മനുഷ്യന്റെ പങ്കാളിത്തം ഉറപ്പാക്കാൻ കലാകാരന്മാരുടെ ഭാഗത്തുനിന്ന് ശക്തമായ നീക്കങ്ങളുണ്ടായി. യുകെ സർക്കാർ എ.ഐ പകർപ്പവകാശ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത് ഒഴിവാക്കിയതും 'പ്ലേഡ് ബൈ ഹ്യൂമൻസ്' (Played By Humans) പോലുള്ള ടൂളുകൾ അവതരിപ്പിച്ചതും ഇതിന് ഉദാഹരണങ്ങളാണ്.

ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് മാറി മനുഷ്യത്വപരമായ അനുഭവങ്ങളിലേക്ക് മടങ്ങുന്ന "ഹ്യൂമൻമാക്സിങ്" (Humanmaxxing), "ഫ്രിക്ഷൻ-മാക്സിങ്" (Friction-maxxing) തുടങ്ങിയ പുതിയ ഇന്റർനെറ്റ് പ്രയോഗങ്ങളും ജനകീയമായി. കൂടാതെ, സ്ക്രീൻ-രഹിത വിനോദങ്ങളെ സൂചിപ്പിക്കുന്ന 'അനലോഗ്' (Analogue), സ്വയം പ്രവർത്തിക്കുന്ന എ.ഐ സംവിധാനങ്ങളെ സൂചിപ്പിക്കുന്ന 'ഏജന്റ്' (Agent), 'ഹോൾസം' (Wholesome), 'ഷിക്' (Chic) എന്നീ വാക്കുകളും കേംബ്രിഡ്ജിന്റെ അവസാന പട്ടികയിൽ ഇടംപിടിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT