News & Views

കേസ് ആന്‍ഡ് ചേസ് ലീഗല്‍ കണ്‍സള്‍ട്ടന്‍സി യു.എ.ഇയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Dhanam News Desk

യു.എ.ഇ പൗരന്മാര്‍, വിനോദസഞ്ചാരികള്‍, കമ്പനികള്‍ എന്നിവയ്ക്ക് കുറഞ്ഞ ചെലവില്‍ നിയമ സഹായം വാഗ്ദാനം ചെയ്ത് കേസ് ആന്‍ഡ് ചേസ് ലീഗല്‍ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം ആരംഭിച്ചു. നിയമ, മാനേജ്‌മെന്റ് രംഗത്ത് ഇന്ത്യയിലും യു.എ.ഇയിലുമായി വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള അഡ്വ ആന്റണി കോന്നോത്തിന്റെ നേതൃത്വത്തിലാണ് കേസ് ആന്‍ഡ് ചേസിന്റെ പ്രവര്‍ത്തനം.

ഇടത്തരം വരുമാനക്കാരായ പ്രവാസികള്‍, ചെറുകിട-ഇടത്തരം ബിസിനസുകള്‍ എന്നീ മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവര്‍ക്ക് നിയമസഹായം നല്കുകയാണ് ലക്ഷ്യമെന്ന് അഡ്വ ആന്റണി കോന്നോത്ത് പറഞ്ഞു.

ക്രിമിനല്‍-സിവില്‍ വ്യവഹാരങ്ങള്‍, റിയല്‍ എസ്റ്റേറ്റ്-വസ്തു ഇടപാടുകള്‍, കമ്പനികളുടെ ലയനങ്ങളും ഏറ്റെടുക്കലുകളും, ബാങ്ക് വായ്പ സംബന്ധിച്ച പ്രശ്‌നങ്ങള്‍, ട്രേഡ് മാര്‍ക്ക് ബൗദ്ധിക സ്വത്തവകാശവും സംബന്ധിച്ച കേസുകള്‍, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവ കേസ് ആന്‍ഡ് ചേസ് കൈകാര്യം ചെയ്യും.

നിയമ സേവനങ്ങള്‍ക്ക് പുറമേ, യുഎഇയിലും ഇന്ത്യയിലുമുള്ള കമ്പനികളെ വില്‍പ്പന, മാര്‍ക്കറ്റിംഗ് എന്നിവയില്‍ സഹായിക്കുന്നതിലൂടെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയിലും കേസ് & ചേസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.caseandchase.ae

Case & Chase Legal Consultancy launches in UAE offering affordable legal and management services for expats and businesses

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT