News & Views

വാക്‌സിന്‍ ക്ഷാമത്തിന് നടപടി; കേരളത്തിലേക്ക് 1.84 ലക്ഷം ഡോസുകള്‍ കൂടെ എത്തും

സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് അധിക വാക്‌സിന്‍ ആണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

Dhanam News Desk

കേരളത്തിന് മൂന്നു ദിവസത്തിനുള്ളില്‍ 1.84 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടെ എത്തുന്നു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് 53.25 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ഉടന്‍ വിതരണം ചെയ്യും.

കേരളത്തിലെ വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വാക്‌സിന്‍ വിഷയത്തില്‍ പ്രസ്താവനകളല്ല നടപടികളാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മൂന്നു ദിവസത്തിനകം അടിയന്തിരമായി ഡോസുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇതുവരെ 17.49 കോടി വാക്‌സിന്‍ വിതരണം ചെയ്‌തെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT