News & Views

സ്വര്‍ണമിട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം വരും, പൊന്നിനും എ.ടി.എമ്മുമായി ചൈന പാതിരാക്കും സ്വര്‍ണം പണമാക്കാം

മെഷീനിലേക്ക് നിക്ഷേപിക്കുന്ന സ്വര്‍ണം 1,200 ഡിഗ്രി സെല്‍ഷ്യസില്‍ സ്വര്‍ണ്ണം ഉരുക്കപ്പെടുന്നു. പ്യൂരിറ്റി പരിശോധനകള്‍, വിലനിര്‍ണയം എന്നിവയെല്ലാം പൂര്‍ണമായും ടെക്‌നോളജി അധിഷ്ടിതമാണ്

Dhanam News Desk

സ്വര്‍ണത്തിന് അടിക്കടി വില കൂടുകയാണ്. ഓരോ ദിവസവും പുതിയ റെക്കോഡ് തീര്‍ത്ത് മുന്നേറുകള്‍ സ്വര്‍ണം വിറ്റ് കാശാക്കുന്നവരുടെ എണ്ണവും കൂടുകയാണ്. സാധാരണഗതിയില്‍ വില്പന പലര്‍ക്കും പ്രയാസമേറിയ കാര്യമാണ്. സ്വര്‍ണവുമായി കടയിലെത്തി ഇവയുടെ പരിശുദ്ധി അടക്കം പരിശോധിച്ച ശേഷമാണ് കടക്കാര്‍ വാങ്ങുന്നത്. ഇത്തരത്തിലുള്ള കാലതമാസം മറികടക്കാന്‍ പുതിയൊരു ഐഡിയ കണ്ടുപിടിച്ചിരിക്കുകയാണ് ചൈന.

സ്വര്‍ണം വില്ക്കാന്‍ ഒരു എ.ടി.എം (gold atm) തന്നെ കണ്ടുപിടിച്ചിരിക്കുകയാണ് അവര്‍. ചൈനയിലെ ഷാങ്ഹായ് നഗരത്തിലെ ഒരു മാളിലാണ് ഈ എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്. കിംഗ്ഹുഡ് ഗ്രൂപ്പാണ് ഈ ന്യൂജന്‍ ഐഡിയയ്ക്ക് പിന്നില്‍. വെറും 30 മിനിറ്റ് സ്വര്‍ണവില്പന പൂര്‍ത്തിയാക്കി പണം കൈയിലെത്തുമെന്നതാണ് ഈ എ.ടി.എമ്മിന്റെ പ്രധാന പ്രത്യേകത. 24 മണിക്കൂറും എ.ടി.എമ്മിന്റെ സേവനം ലഭ്യമാണ്.

പ്രവര്‍ത്തനം ഇങ്ങനെ

ചെറിയൊരു സര്‍വീസ് ചാര്‍ജ് മാത്രമാണ് ഈ ഗോള്‍ഡ് എ.ടി.എം ഉപയോഗിക്കാന്‍ ഈടാക്കുന്നത്. മെഷീനിലേക്ക് നിക്ഷേപിക്കുന്ന സ്വര്‍ണം 1,200 ഡിഗ്രി സെല്‍ഷ്യസില്‍ ഉരുക്കുന്നു. സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധനയും വിലനിര്‍ണയവുമെല്ലാം പൂര്‍ണമായും ടെക്‌നോളജി അധിഷ്ഠിതമാണ്. ചൈനയിലുടനീളം 100ലേറെ സ്ഥലങ്ങളില്‍ ഈ എടിഎം സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്ക്.

എടിഎം വഴി സ്വര്‍ണം വില്ക്കാനെത്തുന്നവരുടെ തിരക്കാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗത വില്പനരീതികളില്‍ നിന്ന് മാറി ചിന്തിക്കാന്‍ ഉപയോക്താക്കള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലും വരുമോ?

പുതിയ ചൈനീസ് ഐഡിയ കൊള്ളാമെന്നാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെ പറയുന്നത്. സ്വര്‍ണ വില്പനക്കാരുടെ പരമ്പരാഗത രീതികളില്‍ മടുപ്പുള്ളവര്‍ക്ക് പുതിയ രീതി പരീക്ഷിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ രീതി ഇന്ത്യയിലേക്ക് വന്നാല്‍ ഇവിടുത്തെ വ്യാപാരികള്‍ പുതിയ ബിസിനസ് മോഡല്‍ കണ്ടുപിടിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വര്‍ണ വില്പനയിലെ ചൂഷണം ഇല്ലാതാക്കാനും സുതാര്യത വരുത്താനും ഇതുവഴി സാധിക്കുമെന്നാണ് പലരും ഗോയങ്കെയുടെ അഭിപ്രായത്തോട് കമന്റ് ചെയ്തത്.

China introduces gold-selling ATMs offering instant payouts with high-tech purity checks

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT