News & Views

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ജനസംഖ്യ കൂടുന്നില്ല, കൂടുതല്‍ കുട്ടികളുണ്ടാകാന്‍ പ്രോത്‌സാഹന തുക കൊടുക്കാന്‍ ചൈനീസ് സര്‍ക്കാര്‍

Dhanam News Desk

ഒരുകാലത്ത് ജനസംഖ്യ കുറയ്ക്കാന്‍ പാടുപെട്ടിരുന്ന ചൈന ഇപ്പോള്‍ ജനനനിരക്ക് കൂട്ടാനുള്ള പെടാപാടിലാണ്. ഒറ്റകുട്ടി നയം അവസാനിപ്പിച്ചെങ്കിലും യുവതലമുറയ്ക്ക് വിവാഹത്തോട് പോലും താല്പര്യമില്ലാത്തത് ജനസംഖ്യ വളര്‍ച്ചയില്‍ തിരിച്ചടിയാകുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.

ഓരോ കുട്ടിക്കും വര്‍ഷംന്തോറും 45,000 രൂപ വീതം നല്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന പദ്ധതി കാര്യമായ വിജയം കാണുന്നില്ലെന്നാണ് വിവരം. ഇതോടെ പദ്ധതിക്ക് വിപുലമായ പ്രചാരം നല്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ താല്പര്യമെടുത്തിട്ടും രക്ഷയില്ല

മൂന്ന് വയസാകും വരെ കുട്ടികള്‍ക്ക് 3,600 യുവാന്‍ (45,000 രൂപയ്ക്കടുത്ത്) വച്ച് ലഭിക്കും. ഒന്നിലേറെ കുട്ടികള്‍ ഈ പ്രായപരിധിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഈ തുക ലഭിക്കും. ജീവിതചെലവ് വര്‍ധിച്ചതോടെ പല ദമ്പതികളും കുട്ടികളുടെ കാര്യത്തില്‍ വലിയ താല്പര്യമെടുക്കുന്നില്ല.

സര്‍ക്കാര്‍ തലത്തില്‍ വലിയ പ്രോത്സാഹനം നല്കിയിട്ടും ജനനനിരക്ക് വര്‍ധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തൊഴിലെടുക്കാന്‍ ശേഷിയുള്ളവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും ചൈനയില്‍ കുറയുകയാണ്.

തൊഴില്‍ രംഗത്തെ മാന്ദ്യവും മികച്ച വരുമാനമുള്ള ജോലി ലഭിക്കാനുള്ള സാധ്യത കുറഞ്ഞതും ചൈനീസ് യുവാക്കളെ മാറിചിന്തിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അടുത്തിടെ കുത്തനെ വര്‍ധിച്ചിരുന്നു. ഇതും യുവാക്കളെ കുട്ടികളെന്ന സ്വപ്‌നത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ചൈനയില്‍ ജനന നിരക്ക് ഇടിയുകയാണ്. 2024ല്‍ പുതുതായി ജനിച്ച കുട്ടികളുടെ എണ്ണം 95 ലക്ഷമാണ്. ഒറ്റക്കുട്ടി നയം 2015ല്‍ പിന്‍വലിച്ചതിനു തൊട്ടടുത്ത വര്‍ഷം 1.8 കോടി കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീട് ഈ ട്രെന്റില്‍ മാറ്റം വരികയായിരുന്നു. ചൈനീസ് ജനസംഖ്യ ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ 2050 ആകുമ്പോള്‍ 130 കോടിക്ക് താഴെയെത്തുമെന്ന് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2010ല്‍ ഇത് 80 കോടിയിലേക്ക് താഴും.

China offers financial incentives for childbirth as youth disinterest hampers population growth

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT