image credit : CIAL 
News & Views

കൊച്ചി വിമാനത്താവളത്തില്‍ ഇനി ബോറടിക്കില്ല, 0484 എയ്‌റോ ലോഞ്ചില്‍ ബുക്കിങ് തുടങ്ങി

യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കുറഞ്ഞ ചെലവില്‍ ഗസ്റ്റ് റൂമുകള്‍ ബുക്ക് ചെയ്യാവുന്നതാണ്

Dhanam News Desk

കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2-ല്‍ തയ്യാറാക്കിയ 0484 എയ്‌റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകള്‍ പ്രവര്‍ത്തനസജ്ജമായി. ഒക്ടോബര്‍ 21 മുതല്‍ യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവില്‍ ഗസ്റ്റ് റൂമുകള്‍ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂര്‍ പാക്കേജുകളില്‍ റൂമുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഇതോടൊപ്പം കോ-വര്‍ക്കിങ് സ്‌പേസ്, ബോര്‍ഡ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ജിം, സ്പാ എന്നിവയും സജ്ജമായിട്ടുണ്ട്. റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങും. 0484 ലോഞ്ചിന്റെ തൊട്ടടുത്ത് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ടിന്റെ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

0484 എയ്‌റോ ലോഞ്ചിന്റെ സൗകര്യങ്ങള്‍ 0484-3053484, +91 - 7306432642, 7306432643 എന്നീ നമ്പറുകളിലും 0484reservation@ciasl.in എന്ന ഇ-മെയില്‍ വഴിയും ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.0484aerolounge.com സന്ദര്‍ശിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT