Image Courtesy : Cochin Shipyard 
News & Views

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വരുമാനം കൂടി; ലാഭത്തില്‍ ഇടിവ്; ഓഹരി ഉടമകള്‍ക്ക് 3.5 രൂപ വീതം ഡിവിഡന്റ്

മൊത്തം ലാഭത്തില്‍ 27 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വരുമാനത്തില്‍ 9 ശതമാനമാണ് വര്‍ധന

Dhanam News Desk

Read this story in English - Click here

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് മൂന്നാം പാദത്തില്‍ ലാഭത്തില്‍ ഗണ്യമായ ഇടിവ്. വരുമാനത്തില്‍ വര്‍ധനവുണ്ടായെങ്കിലും മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനമാണ് ലാഭത്തില്‍ കുറവ് വന്നത്. 177 കോടി രൂപയാണ് മൂന്നാം പാദത്തിലെ ലാഭം. കഴിഞ്ഞ വര്‍ഷം മൂന്നാ പാദത്തില്‍ 244 കോടിയായിരുന്നു ലാഭം. മൊത്ത വരുമാനം ഈ പാദത്തില്‍ 1,148 കോടി രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,056 കോടി രൂപയായിരുന്നു.

3.5 രൂപ ഡിവിഡന്റ്; ഫെബ്രുവരി 12 റെക്കോര്‍ഡ് ഡേറ്റ്

ഓഹരി ഉടകള്‍ക്ക് ഒരു ഷെയറിന് 3.5 രൂപ ഡിവിഡന്റ് നല്‍കാന്‍ ഷിപ്പ്‌യാര്‍ഡ് ബോര്‍ഡ് തീരുമാനിച്ചു. ഫെബ്രുവരി 12 റെക്കോര്‍ഡ് തീയ്യതി കണക്കാക്കിയാണ് ഡിവിഡന്റ് നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ഇടക്കാല ഡിവിഡന്റാണിത്. മാര്‍ച്ച് 7 നുള്ളിലാണ് ഡിവിഡന്റ് നല്‍കുക.

ഡിസംബര്‍ പാദത്തില്‍ കമ്പനി 237 കോടി രൂപയാണ് ലാഭമുണ്ടാക്കിയിരുന്നത്. അതിന് മുമ്പുള്ള സമാന പാദത്തെ അപേക്ഷിച്ച് 23 ശതമാനം കുറവാണ് അന്ന് രേഖപ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT