സ്വത്ത് പിന്തുടര്‍ച്ചാസൂത്രണത്തിന് സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്‍സള്‍ട്ടന്‍സി 'ട്രൂ ലെഗസി' യുഎഇ സംരംഭകന്‍ ഹംദാന്‍ മുഹമ്മദ് അല്‍ ഹസാനിയും കാപ്പിറ്റെയര്‍ സ്ഥാപകന്‍ ശ്രീജിത്ത് കുനിയിലും ചേര്‍ന്ന് സമര്‍പ്പിക്കുന്നു. 
News & Views

'സ്വത്ത് പിന്തുടര്‍ച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടത്, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ പിന്തുടര്‍ച്ച പ്ലാന്‍ വേണം'

കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ പിന്തുടര്‍ച്ച പ്ലാന്‍ വേണം കൊച്ചിയില്‍ സംഘടിപ്പിച്ച സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവ്

Dhanam News Desk

വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടര്‍ച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും കൊച്ചിയില്‍ സംഘടിപ്പിച്ച 'സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവ്' അഭിപ്രായപ്പെട്ടു. ഇത്തരം സഹായങ്ങള്‍ നല്കുന്നതിനായി പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാപ്പിറ്റെയര്‍, 'ട്രൂ ലെഗസി' എന്ന പേരില്‍ പുതിയ പിന്തുടര്‍ച്ചാസൂത്രണത്തിന് മാത്രമായുള്ള വിഭാഗത്തെ അവതരിപ്പിച്ചു.

ഇന്ത്യയില്‍ 2 ലക്ഷം കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് തുക, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ ശരിയായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് അവകാശികളില്ലാതെ കിടക്കുന്നു. സുപ്രധാനമായ ഈ വിഷയത്തെ പലരും നികുതി ബാധ്യതകളെയും നിയമപരമായ പാലനങ്ങളെയും സമീപിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്ന് കാപ്പിറ്റെയര്‍ സ്ഥാപകന്‍ ശ്രീജിത്ത് കുനിയില്‍ ചൂണ്ടിക്കാട്ടി.

ആസ്തികള്‍ സംരക്ഷിക്കുന്നതില്‍ പിന്തുടര്‍ച്ചാവകാശ ആസൂത്രണത്തിന്റെ പ്രാധാന്യം വലുതാണെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു. ബിസിനസ് ഉടമകള്‍ നേരത്തെ തന്നെ പ്ലാനുകള്‍ തയാറാക്കുകയും അടുത്ത തലമുറയെ ബിസിനസ് തീരുമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

എ.ബി.സി ഗ്രൂപ്പിലെ മുഹമ്മദ് മദനി കെ, സാമ്പത്തിക ഉപദേശകന്‍ നിഖില്‍ ഗോപാലകൃഷ്ണന്‍, സംരംഭക വിനോദിനി സുകുമാര്‍, വ്യവസായി ഹംദാന്‍ അല്‍ ഹസാനി തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് ശ്രീജിത്ത് കുന്നിയിലിന്റെ 'എ ജേര്‍ണി ഓഫ് ആന്‍ എന്റര്‍പ്രണര്‍' എന്ന പുസ്തകവും പ്രകാശനം ചെയ്തു. ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമായി 450-ല്‍ അധികം ബിസിനസ് ഉടമകള്‍ സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT