News & Views

നിത്യോപയോഗ ഉൽപന്നങ്ങളുടെയും വില കൂടുന്നു: മുണ്ടു മുറുക്കിയുടുക്കാന്‍ സമയമായി!

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോള്‍ഗേറ്റ്, മാരികോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്

Dhanam News Desk

ഉപഭോക്താക്കള്‍ കരുതിയിരിക്കുക! അവശ്യവസ്തുക്കള്‍ക്കൊപ്പം നിത്യോപയോഗത്തിനുള്ള  (Fast Moving Consumer Goods) ഉല്‍പ്പന്നങ്ങളുടെയും വില കൂടുകയാണ്.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോള്‍ഗേറ്റ്, മാരികോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് തുടങ്ങിയ ഈ രംഗത്തെ മുന്‍നിര കമ്പനികളെല്ലാം തങ്ങളുടെ പല ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഇവരില്‍ പലരും ഇതിനകം തന്നെ പല ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. സോപ്പ്, ബോഡി വാഷ് എന്നിവയ്ക്ക് രണ്ട് മുതല്‍ ഒമ്പത് ശതമാനം വരെയും ഹെയര്‍ ഓയ്ലിന് 8-11 ശതമാനവും ഭക്ഷ്യ സാധനങ്ങള്‍ക്ക് 3-17 ശതമാനവും വില വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എച്ച്‌യുഎല്‍, പ്രോക്ടര്‍ & ഗാംബ്ള്‍, ജ്യോതി ലാബ്സ് തുടങ്ങിയ കമ്പനികള്‍ അവരുടെ ചില ഡിറ്റര്‍ജന്റ് പായ്ക്കുകള്‍ക്ക് ഒന്നു മുതല്‍ 10 വരെ ശതമാനം വില ഉയര്‍ത്തിയിട്ടുണ്ട്. കാപ്പിയുടെ വില വര്‍ധനയ്ക്ക് പിന്നാലെ നെസ്ലെ അവരുടെ കോഫിയുടെ വിലയും 8-13 ശതമാനം വര്‍ധിപ്പിച്ചു. ആശിര്‍വാദ് ഗോതമ്പിന്റെ വിലയും വര്‍ധിച്ചു. മറ്റു കമ്പനികളും എപ്പോള്‍ വില വര്‍ധിപ്പിക്കുമെന്നത് മാത്രമാണ് ഇപ്പോഴത്തെ ചോദ്യം.

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും കൂടുതല്‍ പ്രയാസകരമായ നാളുകളാകും വരികയെന്ന് ചുരുക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT