News & Views

വേണ്ടത് അതീവ ജാഗ്രത ; സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു, രോഗം ബാധിച്ചവര്‍ 138

Dhanam News Desk

കോവിഡ് ഭീതിയില്‍ കേരളവും ലോക്ഡൗണ്‍ തുടരുമ്പോള്‍ രോഗം ബാധിക്കുന്നവരുടെ കണക്കുകള്‍ ഭീതിജനകമായി വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 19 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വൈകുന്നേരം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഇടുക്കി വയനാട് ജില്ലകിളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

സംസ്ഥാനത്താകെ ആശുപത്രിയില്‍ 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതേ സമയം എറണാകുളത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേരെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രി വിട്ടതായി ജില്ലാ കളക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയവരില്‍ പെടുന്നു. മറ്റു രണ്ടു പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT