പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ആറുവയസുകാരി കൃതി ദുബെ എഴുതിയ ഒരു കത്താണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൃതി നോട്ട്ബുക്കില്‍ എഴുതിയ കത്ത് ഇങ്ങനെയാണ്.
"എന്റെ പേര് കൃതി ദുബെ, ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. മോദിജി, നിങ്ങള്‍ വലിയ വിലക്കയറ്റത്തിന് കാരണമായി. എന്റെ പെന്‍സിലിന്റെയും റബ്ബറിന്റെയും (Eraser) വിലകൂടി, മാഗിയുടേയും. ഇപ്പോള്‍ പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലും. ഞാന്‍ എന്ത് ചെയ്യും? മറ്റൊരു കുട്ടി എന്റെ പെന്‍സില്‍ കട്ടെടുത്തു."
ഉത്തര്‍ പ്രദേശിലെ കനൗജ് സ്വദിശിയായ കൃതിയുടെ പിതാവ് അഡ്വക്കേറ്റ് വിശാല്‍ ദുബെ, കത്ത് തന്റെ മകള്‍ തന്നെ എഴുതിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് തന്റെ മകളുടെ മന്‍കി ബാത് ആണെന്നും പെന്‍സില്‍ കളഞ്ഞപ്പോള്‍ അമ്മ ശകാരിച്ചത് മകള്‍ക്ക് സങ്കടമായെന്നും വിശാല്‍ ദുബെ പറഞ്ഞു.
ഇത് ആദ്യമായല്ല പ്രധാനമന്ത്രിക്ക് ഒരു കുട്ടി കത്തെഴുതുന്നത്. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സ്വദേശിയായ ഓണ്‍ലൈന്‍ ക്ലാസിനെപ്പറ്റി പ്രധാനമന്ത്രിയോട് പരാതി പറയുന്ന വീഡിയോ വൈറല്‍ ആയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇടപെട്ടിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine