Image courtesy: www.milma.com, Canva
News & Views

മില്‍മയായി ചമഞ്ഞ് മില്‍ന, വ്യാജന് ഒരു കോടി പിഴ, പിഴ പലിശ, കോടതി ചെലവായി എട്ടു ലക്ഷം, ഒപ്പം താക്കീതും

മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും കോടതി

Dhanam News Desk

മില്‍മയെ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) അനുകരിച്ച് പണി വാങ്ങി സ്വകാര്യ ഡയറി കമ്പനി. മില്‍മയുടെ പേരും ഡിസൈനും അതേപടി അനുകരിച്ച് ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ ഡയറി വിപണിയില്‍ എത്തിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മില്‍മ അധികൃതര്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയെയാണ് സമീപിച്ചത്.

മില്‍ന്ന (Milnna) എന്ന പേരിലാണ് സ്വകാര്യ കമ്പനി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. ഒറ്റ നോട്ടത്തില്‍ മില്‍മ ഉല്‍പ്പന്നങ്ങളോട് വലിയ സാമ്യത പുലര്‍ത്തുന്ന തരത്തിലായിരുന്നു ഇവ. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും അടയ്‌ക്കാനാണ് ഇവരോട് കോടതി ആവശ്യപ്പെട്ടത്. മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കരുതെന്നും ഇവരോട് കോടതി ആവശ്യപ്പെട്ടു.

മില്‍മയുടെ ബ്രാന്‍ഡ് ഇമേജിനെ അപകീര്‍ത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തിയാണ് ഉണ്ടായതെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ നേതൃത്വത്തിലുളള സഹകരണ പ്രസ്ഥാനമാണ് മില്‍മ. മില്‍മ വിതരണം ചെയ്യുന്നത് തന്നെയാണെന്ന് ഉറപ്പാക്കി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Court fines private dairy firm ₹1 crore for imitating Milma’s brand and misleading consumers.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT