റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈറ്റര്‍ ഗ്രൂപ്പ്, അഭിമാന പദ്ധതിയായ 'ദ സ്‌കൈ' (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡന്‍സസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളവര്‍ക്കും വലിയ ലക്ഷ്യങ്ങളുള്ളവര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ 'Intent based' റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീര്‍കുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
പദ്ധതിയുടെ അടിസ്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റര്‍ ഗ്രൂപ്പ് സ്ഥാപകനും എം.ഡിയുമായ ഇഫ്‌ലു റഹ്‌മാന്‍ രചിച്ച 'The Skye -My Vision for Visionaries' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.
നഗരമധ്യത്തില്‍ നിന്ന് വെറും 12 മിനിറ്റ് യാത്ര മാത്രം ദൂരമുള്ള 'കാശ്മീര്‍ കുന്ന്' എന്ന മനോഹരമായ ടേബിള്‍ടോപ്പ് ഭൂപ്രദേശത്താണ് ഈ പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമാകുന്നത്. 7 സെന്റ് മുതല്‍ 12 സെന്റ് വരെയുള്ള പ്ലോട്ടുകളില്‍ 3,200 ചതുരശ്ര അടി മുതല്‍ 5,700 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ളതാണ് വില്ലകള്‍. ഏകദേശം 250 കോടി രൂപയുടെ ഈ പ്രൊജക്റ്റില്‍ 2.6 കോടി രൂപ മുതലാണ് വില്ലകള്‍ ആരംഭിക്കുന്നത്.
പ്രകൃതിയുടെ സ്വാഭാവിക ഭംഗി ഒട്ടും ചോര്‍ന്നുപോകാതെ ആധുനികതയുടെ എല്ലാ സൗകര്യങ്ങളും കോര്‍ത്തിണക്കിയാണ് ഈ സ്വപ്ന പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമാധാനപരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്. സ്വകാര്യ സ്വിമ്മിംഗ് പൂളുകളും സ്യൂട്ട് റൂമുകളും പ്രത്യേകതകളാണ്.
22,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ക്ലബ് ഹൗസ്, 20 മീറ്ററിലുള്ള സ്വിമ്മിംഗ് പൂള്‍, 150 സീറ്റുകളുള്ള കോണ്‍ഫറന്‍സ് ഹാള്‍, മിനി ഗോള്‍ഫ് കോഴ്‌സ് പിക്ലിബോള്‍ കോര്‍ട്ട്, 1.5 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്ക്, ഹെലിപാഡ് പോലെയുള്ള ലോകോത്തര സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 7 മീറ്റര്‍ വീതിയുള്ള ഹൈവേയില്‍ നിന്ന് നേരിട്ട് 600 മീറ്റര്‍ പ്രവേശന പാതയും ഉള്ളില്‍ 9 മീറ്റര്‍ വീതിയുള്ള റോഡുകളും സുഗമമായ യാത്ര ഉറപ്പാക്കുന്നു. ദക്ഷിണേന്ത്യന്‍ ചലച്ചിത്രതാരം ശ്രിയ ശരണ്‍ ആണ് പ്രൊജക്റ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : crietorgroup.com
Read DhanamOnline in English
Subscribe to Dhanam Magazine