ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് (ഐഇപിഎഫ്) മാറ്റിയ ഓഹരികളും ഡിവിഡന്റും തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടുന്ന നിക്ഷേപകര്‍ക്ക് സഹായവുമായി സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്. മുമ്പുണ്ടായിരുന്ന കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ആയി മാറി ഈ സേവനങ്ങള്‍ നല്‍കുന്നത്.
നിക്ഷേപകരുടെ പേരിലുള്ള ഓഹരികളും ഡിവിഡന്റും ദീര്‍ഘകാലം അവകാശപ്പെടാതെ കിടന്നാല്‍ Companies Act, 2013 പ്രകാരമുള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് ഐഇപിഎഫിലേക്ക് മാറ്റപ്പെടാം. ഇത്തരം ആസ്തികള്‍ പിന്നീട് ഉടമകള്‍ക്കോ പിന്തുടര്‍ച്ചാവകാശികള്‍ക്കോ തിരിച്ചുപിടിക്കുന്നതിന് നിക്ഷേപകര്‍ IEPF5 Claim Form ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവരും. ഇത്തരം സങ്കീര്‍ണമായ നടപടികള്‍ എളുപ്പമാക്കി കൊടുക്കുകയാണ് സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ലക്ഷ്യം.
ഐഇപി ഫണ്ടിലേക്ക് മാറ്റിയ ഓഹരികളും ഡിവിഡന്റും തിരിച്ചുപിടിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് പല നിക്ഷേപകര്‍ക്കും വ്യക്തമായ ധാരണയില്ലെന്ന് സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.വി തോമസ് പറഞ്ഞു. രേഖകള്‍ തയാറാക്കല്‍, ആവശ്യമായ അപേക്ഷകളും അനുബന്ധ രേഖകളും സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രായോഗിക സഹായം ആവശ്യമാണ്.
ഇത്തരം സാഹചര്യത്തിലാണ് നിക്ഷേപകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി സിഎസ്ഇ ഹോള്‍ഡിംഗ്‌സ് പ്രത്യേക സഹായസംവിധാനം ഒരുക്കിയിരിക്കുന്നത്. ആവശ്യമായ രേഖകള്‍, നടപടിക്രമങ്ങള്‍, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി നടത്തേണ്ട ആശയവിനിമയം എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇതുവരെ വിവിധ നിക്ഷേപകര്‍ക്ക് ഏകദേശം 7-8 കോടി മൂല്യമുള്ള ആസ്തികള്‍ തിരിച്ചുപിടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ അവകാശവാദം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 93888 30348, 89215 55693, Email: iepfmca5@gmail.com
Read DhanamOnline in English
Subscribe to Dhanam Magazine