കിടപ്പു രോഗികളുടെ ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ എഐ സങ്കേതിക വിദ്യ ഉള്‍ച്ചേര്‍ത്ത് കൊണ്ട് ഇന്റലിജന്റ് ഓട്ടോമാറ്റിക് പേഷ്യന്റ് റീ പൊസിഷനിംഗ് സൊലൂഷന്‍ വികസിപ്പിച്ചെടുത്ത ക്യൂരിയസ് ലാബ്‌സിന് ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്ന് സ്റ്റാര്‍ട്ടപ്പുകളുടെ പ്രസന്റേഷനില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.
ഐഎംഎ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് സെല്‍ ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവനായിരുന്നു സ്റ്റാര്‍ട്ടപ്പ് പിച്ച് മോഡറേറ്റര്‍. മലബാര്‍ കാന്‍സര്‍ സെന്റര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദീപക് റോഷന്‍ വി.ജി, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി സീനിയര്‍ സയന്റിസ്റ്റ് ബല്‍റാം ശങ്കരന്‍ എന്നിവരായിരുന്നു പാനലിലെ മറ്റംഗങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine