പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.ആര്‍.സി.ഐ) 17-ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് കോണ്‍ക്ലേവില്‍ ഇരട്ട പുരസ്‌കാര നേട്ടവുമായി ഡേവിഡ്സണ്‍ പി.ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്. ബെസ്റ്റ് യൂസ് ഓഫ് മീഡിയ റിലേഷന്‍സ്, ബെസ്റ്റ് ആര്‍ട്ട്, കള്‍ച്ചര്‍, ആന്‍ഡ് സ്പോര്‍ട്സ് ക്യാംപയിന്‍ എന്നീ വിഭാഗത്തിലെ ഗോള്‍ഡ് അവാര്‍ഡുകളാണ് കേരളത്തിലെ നാഷണല്‍ റീജിയണല്‍ പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സിയായ ഡേവിഡ്സണ്‍ പി.ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നേടിയത്.
ചടങ്ങില്‍ കമ്പനി സി.ഇ.ഒ ആന്‍ഡ് ഫൗണ്ടര്‍ റിച്ചി ഡി. അലക്സാണ്ടറും സീനിയര്‍ അക്കൗണ്ട് എക്സിക്യൂട്ടീവ് മുഹമ്മദ് ആദിലും ചേര്‍ന്ന് പി.ആര്‍.സി.ഐ പ്രതിനിധികളില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പബ്ലിക്ക് റിലേഷന്‍സ് സൊസൈറ്റിയുമായി സഹകരിച്ച് സെപ്റ്റംബര്‍ 21, 22 തീയതികളില്‍ ഡല്‍ഹിയില്‍ പി.ആര്‍.സി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പബ്ലിക്ക് റിലേഷന്‍സ് മേഖലയില്‍ നിന്നുള്ള 350ല്‍ അധികം പ്രതിനിധികള്‍ പങ്കെടുത്തു.
ഗ്ലോബല്‍ കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും സെമിനാറുകളും സെഷനുകളും രണ്ട് ദിവസങ്ങളിലായി നടന്നു. പബ്ലിക്ക് റിലേഷന്‍സ് മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തിയും കാലത്തിന് അനുയോജ്യമായ പുതിയ ടൂളുകള്‍ ഉപയോഗിച്ചും ഡേവിഡ്സണ്‍ പി.ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നടത്തുന്ന പബ്ലിക്ക് റിലേഷന്‍ ക്യാംപയിനുകളുടെ മികവിനുള്ള അംഗീകാരമാണ് ദേശീയതലത്തിലെ ഈ അവാര്‍ഡ് നേട്ടമെന്ന് ഡേവിഡ്സണ്‍ പി.ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സി.ഇ.ഒ റിച്ചി ഡി. അലക്സാണ്ടര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine