News & Views

ഡല്‍ഹി വായുമലിനീകരണം: വിമാന സര്‍വീസുകളില്‍ അനിശ്ചിതത്വം, വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം

Dhanam News Desk

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വര്‍ധിച്ച് ദൃശ്യപരത കുറഞ്ഞതിനാല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 37 വിമാനങ്ങള്‍ ഇന്നലെ സര്‍വീസ് തിരിച്ചുവിട്ടു.19 സര്‍വീസുകള്‍ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രികരെ ക്‌ളേശത്തിലാഴ്ത്തി. 250 ലധികം ഡിപ്പാര്‍ച്ചറുകളും 300 അറൈവലുകളും വൈകി.

വിമാനത്താവളത്തിന്റെ രണ്ട് റണ്‍വേകളിലെയും പരമാവധി ദൂരക്കാഴ്ച രാവിലെ 9 മുതല്‍ 600 മീറ്ററായി കുറഞ്ഞു.ജയ്പൂര്‍, അമൃതസര്‍, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്.

ഒമ്പതര മുതല്‍ ആറ് വരെ, പത്തര മുതല്‍ ഏഴ് വരെ എന്നിങ്ങനെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയം ക്രമീകരിച്ചു. മലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒറ്റ, ഇരട്ട നമ്പറുകളെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലായി നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം നടപ്പാക്കാന്‍ ഡല്‍ഹി ട്രാഫിക്ക് പോലീസിന്റെ 200 ടീമീനെയും 5,000 സന്നദ്ധ പ്രവര്‍ത്തകരെയും നിയോഗിച്ചു. രാവിലെ എട്ട് മണി മുതലാണ് നിയന്ത്രണം.

ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാകും നിരത്തില്‍ പ്രവേശനം അനുവദിക്കുക. രജിസ്റ്റര്‍ നമ്പര്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ 4,6,8 ,12,14 എന്നീ ദിവസങ്ങളില്‍ റോഡില്‍ പ്രവേശനമില്ല. ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് 5,7,9,11,13,15 എന്നീ ദിവസങ്ങളിലും റോഡിലിറങ്ങുന്നതിനു വിലക്കുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT