News & Views

ധനലക്ഷ്മി ബാങ്ക് സി ഇ ഒ യുടെ പണം ചെലവഴിക്കാനുള്ള അധികാരം വെട്ടി ചുരുക്കാൻ ശ്രമം

പ്രമുഖ വ്യവസായിയായ രവി പിള്ള ഉൾപ്പടെ ചില ഓഹരി ഉടമകളാണ് ഇതിന് പരിശ്രമിക്കുന്നത്

Dhanam News Desk

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷമി ബാങ്ക് സി ഇ ഒയുടെ ധനകാര്യ അധികാരങ്ങൾ വെട്ടി ചുരുക്കാൻ ശ്രമം നടക്കുന്ന. പ്രമുഖ വ്യവസായി യായ രവി പിള്ള ഉൾപ്പടെ ഉള്ള ഓഹരി ഉടമകളാണ് സി ഇ ഒ ജെ കെ ശിവൻ റ്റെ റവന്യു, മൂലധന ചെലവ് നടത്താനുള്ള എല്ലാ അധികാരവും നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച എക്സ്ട്രാ ഓർഡിനറി ജനറൽ ബോഡി മീറ്റിംഗ് നവംബർ 12 ന് നടത്തുമെന്ന് ഔദ്യോഗികകമായി ഓഹരി എക്സ് ചേഞ്ചുകളെ അറിയിച്ചു.

രവി പിള്ളക്ക് 9.99 % ഓഹരി വിഹിതം ബാങ്കിൽ ഉണ്ട്. സി ഇ ഓക്ക് ശമ്പളവും, വേതനവും മാത്രമേ നൽകാൻ അനുവാദം ഉണ്ടാകു. മറ്റ്‌ പ്രധാനപ്പെട്ട ചെലവുകൾ രണ്ടു നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ മാർ സംയുക്തമായി അംഗീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് പോകണമെന്ന് ഓഹരി ഉടമകൾ ആഗ്രഹക്കുന്നു.

മുൻപ് ധനലക്ഷ്മി ഡയറക്റ്റർ ബോർഡിൽ നിന്ന് പുറത്താക്കപെട്ടവർ കോടതിയിൽ കേസിന് പോയിട്ടുണ്ട്. മൂലധന പര്യാപ്തത യുമായി ബന്ധപെട്ട് റിസർവ് ബാങ്കിൻെറ കർശനമായ നിരീക്ഷണത്തിലാണ്. 131 കോടി രൂപയുടെ അവകാശ ഓഹരികൾ നൽകുന്നതിലും സാങ്കേതിക തടസങ്ങൾ നേരിടുന്നു. ഡയറക്റ്റർ ബോർഡിൽ വനിത പ്രാതിനിധ്യം ഇല്ലാത്തതും അതിൽ പ്പെടും.

ഇപ്പോൾ മൂലധന പര്യപ്തത 12 ശതമാനമാണ്. നവംബറിൽ 90 കോടി രൂപയുടെ ടിയർ 2 കടപ്പത്രങ്ങൾ ബാലൻസ് ഷീറ്റിൽ നിന്ന് മാറ്റപ്പെടും. ഇത് മൂലധന പര്യപ്തതയിൽ സമ്മർദ്ദം വരുത്തും.

ഏതെങ്കിലും ബാങ്ക് ധനലക്ഷ്മി ബാങ്ക് ഏറ്റെടുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പുതിയ ബാങ്ക് ലൈസൻസുകൾ ലഭിക്കാൻ എളുപ്പമല്ലാത്തത്കൊണ്ട് ചെറിയ ബാങ്കുളെ വലിയ ബാങ്കുകൾ ഏറ്റെടുക്കലിന് ലക്ഷ്യമിടാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT