ധനം ബിസിനസ് പ്രൊഫഷണല്‍ 2025 പുരസ്‌ക്കാരം വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്റ്റര്‍ & ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വെങ്കട്ടരാമന്‍ രാമചന്ദ്രന്. കൊച്ചി ലെ മെറിഡിയനില്‍ നടന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ചടങ്ങില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഗുനീത് മോംഗയില്‍ നിന്ന് രാമചന്ദ്രന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.
മത്സരമേറെയുള്ള വിപണിയില്‍ കമ്പനികളെ ഫ്യൂച്ചര്‍ റെഡിയാക്കി കുതിച്ചു മുന്നേറാന്‍ പ്രാപ്തരാക്കുകയെന്നത് ലളിതമായ കാര്യമല്ല. മൂന്ന് ദശാബ്ദക്കാലത്തിലേറെയായി കമ്പനികളുടെ ചടുല വളര്‍ച്ചയ്ക്കായുള്ള സ്ട്രാറ്റജികളുമായി കൂടെയുണ്ട് മാനേജ്മെന്റ് പ്രൊഫഷണലായ വി രാമചന്ദ്രന്‍. ബ്ലൂചിപ് കമ്പനികളായ എച്ച്യുഎല്‍, എല്‍ജി ഇലക്ട്രോണിക്സ് എന്നിവയില്‍ നിന്നുള്ള അനുഭവസമ്പത്തുമായാണ് രാമചന്ദ്രന്‍ വി ഗാര്‍ഡിലെത്തുന്നത്.പുതിയ കാലത്തിന് അനുയോജ്യമായ വിധം വി ഗാര്‍ഡിനെ മാറ്റുക മാത്രമല്ല ഭാവിയിലെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ കമ്പനിയെ രൂപാന്തരപ്പെടുത്തുക കൂടി ചെയ്തു അദ്ദേഹം.
എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, അനിമല്‍ ഫീഡ്സ് എന്നിങ്ങനെ വിഭിന്ന മേഖലകളിലുള്ള കമ്പനികളുടെ മാനേജ്മെന്റ് തലത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അനുഭവസമ്പത്താണ് രാമചന്ദ്രനുള്ളത്. എല്‍ജി ഇലക്ട്രോണിക്സ് സൗത്ത് വെസ്റ്റ് ഏഷ്യ റീജയണ്‍ ഡയറക്റ്റര്‍, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ പദവിയിലിരിക്കെ ഇദ്ദേഹം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കണ്ടീഷണനിംഗ്, മൊബൈല്‍ ഫോണുകള്‍, ഐടി ഉപകരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന 3-4 ബില്യണ്‍ ഡോളര്‍ ബിസിനസിന്റെ സെയ്ല്‍സ് & മാര്‍ക്കറ്റിംഗ് വിഭാഗത്തിനാണ് നേതൃത്വം നല്‍കിയിരുന്നത്. എല്‍ജിയുടെ ബ്രാഞ്ച് മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍സ് പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിച്ച നിര്‍ണായക പദ്ധതികളും രാമചന്ദ്രന്‍ അവതരിപ്പിച്ചിരുന്നു. എച്ച് യുഎല്ലിലും നിര്‍ണായക റോളാണ് ഇദ്ദേഹം വഹിച്ചത്. ബിസിനസുകള്‍ ടേണ്‍ എറൗണ്ട് ചെയ്യുന്നതിലെ വൈഭവം എച്ച്‌യുഎല്ലിന്റെ രാജ്യാന്തര ഫുഡ് ബിസിനസ് വിഭാഗത്തിന് നവോര്‍ജ്ജമാണ് പകര്‍ന്നത്.
ഭാവി സാധ്യതകള്‍ കണ്ടറിയാനുള്ള വൈഭവവും അതിനനുസരിച്ച് ഓര്‍ഗനൈസേഷനെ രൂപപ്പെടുത്താനുള്ള കഴിവുമാണ് രാമചന്ദ്രനെ മാനേജ്മെന്റ് പ്രൊഫഷണല്‍ എന്ന നിലയില്‍ വ്യത്യസ്തനാക്കുന്നത്. മാര്‍ക്കറ്റിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, കസ്റ്റമര്‍ സര്‍വീസ്, സപ്ലെ ചെയ്ന്‍ മാനേജ്മെന്റ്, മാനുഫാക്ചറിംഗ് തുടങ്ങിയ രംഗങ്ങളിലെല്ലാം തന്നെ വി ഗാര്‍ഡിനെ മികവുറ്റതാക്കാന്‍ രാമചന്ദ്രന്റെ സ്ട്രാറ്റജികള്‍ സഹായകരമായിട്ടുണ്ട്. വി ഗാര്‍ഡിനെ രാമചന്ദ്രന്‍ ഫ്യൂച്ചര്‍ റെഡി ബിസിനസാക്കി മാറ്റിയിരിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine