ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 45 ശതമാനം വരെ നികുതി ചുമത്താന്‍ ഒരുങ്ങുന്നു. 10 ഇ.യു അംഗ രാജ്യങ്ങള്‍ ഇതിനെ അനുകൂലിച്ചു. ജര്‍മനിയും മറ്റു നാലു രാജ്യങ്ങളും എതിര്‍ത്തു. 12 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇതോടെ യൂറോപ്യന്‍ കമീഷന് അഞ്ചു വര്‍ഷത്തേക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാം. യൂറോപ്യന്‍ ക്ഷീര, മദ്യ, ഓട്ടോ മേഖലകള്‍ക്ക് തങ്ങള്‍ കൂടിയ നികുതി ചുമത്തുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.
സെന്‍സെക്‌സ്: 81,688.45 (-0.98%)
നിഫ്റ്റി 50: 25,049.85 (-0.79%)
ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. 83.9725 ആണ് വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക്. അസംസ്‌കൃത എണ്ണവിലക്കയറ്റം, ഓഹരി വിപണിയില്‍ നിന്നുള്ള നിക്ഷേപം തിരിച്ചെടുക്കല്‍, മിഡില്‍ ഈസ്റ്റ് സാഹചര്യം എന്നിവയാണ് മൂല്യത്തകര്‍ച്ചക്ക് കാരണം.
ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോള്‍ പ്ലാസ പ്രവര്‍ത്തനം തുടങ്ങി. ദേവികുളത്തിനടുത്ത് ളാക്കാടാണിത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് ടോള്‍ പ്ലാസ. ജനുവരിയില്‍ പണി തീര്‍ന്നെങ്കിലും പ്രതിഷേധവും മറ്റും മൂലം ടോള്‍പിരിവ് നീട്ടിവെക്കേണ്ടി വന്നു. കാറിനും മറ്റു ചെറുവാഹനങ്ങള്‍ക്കും ഒരു ദിശയില്‍ 35 രൂപയാണ് ചാര്‍ജ്. രണ്ടു ദിശയിലേക്കും 55 രൂപ.
ഹിമാചല്‍ പ്രദേശിലെ നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഓരോ ടോയ്‌ലറ്റ് സീറ്റിനും 25 രൂപ നികുതി ചുമത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വിവാദത്തില്‍. ഇത്തരമൊരു വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇപ്പോള്‍ നിഷേധിക്കുകയാണ് മുഖ്യമന്ത്രി.
വെജിറ്റേറിയന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് ഒരു വര്‍ഷം കൊണ്ട് 11 ശതമാനം വില കൂടിയതായി ക്രിസില്‍ പഠന റിപ്പോര്‍ട്ട്. സവാള, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. 2023ല്‍ ഒരു വെജിറ്റേറിയന്‍ ഭക്ഷണത്തിന് 28.1 രൂപയായിരുന്നത് ഇപ്പോള്‍ 31.3 രൂപയിലെത്തി.
ബേക്കറി കേക്കുകളില്‍ അര്‍ബുദത്തിന് കാരണമാക്കുന്ന നിറങ്ങള്‍ ഉപയോഗിക്കുന്നതായി കര്‍ണാടകത്തിലെ പരിശോധനകളില്‍ കണ്ടെത്തി. റെഡ് വെല്‍വെറ്റ്, ബ്ലാക് ഫോറസ്റ്റ് കേക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം നിറങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംസ്ഥാന ഭക്ഷ്യസുരക്ഷ ഗുണനിലവാര വിഭാഗം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സഭ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.
മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ പുകയും ദുര്‍ഗന്ധവും കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പാടാക്കുമെന്നും അറിയിച്ചു.
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ മറികടന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായി. മെറ്റ പ്ലാറ്റ്‌ഫോമുകളുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് നേട്ടത്തിന് കാരണം. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം 20,620 കോടി ഡോളറാണ് സുക്കര്‍ബര്‍ഗിന്റെ ആസ്തി. 25,600 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഒന്നാമന്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം. ലക്ഷദ്വീപിനു മുകളില്‍ ചക്രവാതച്ചുഴി. ഇതു മൂലം കേരളത്തില്‍ അടുത്ത ആറുദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില പുതിയ ഉയരം തൊട്ടു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,120 രൂപയിലെത്തി. പവന്‍ വില 80 രൂപ വര്‍ധിച്ച് 56,960 രൂപയുമായി. ഇന്നലെ കുറിച്ച റെക്കോഡാണ് സ്വര്‍ണം ഇന്ന് തിരുത്തിയെഴുതിയത്.
കേരള നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ച് ആദ്യദിവസം സഭ പിരിയും. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനാല്‍ അടുത്ത ദിവസങ്ങളിലെ സമ്മേളനം പ്രക്ഷുബ്ധമാകാന്‍ സാധ്യതയേറെ.
കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 35 രൂപ കൂട്ടി 245 രൂപയാക്കി. മൂന്നാഴ്ചക്കിടയില്‍ പൊതുവിപണിയില്‍ വെളിച്ചെണ്ണക്ക് കൂടിയത് 57 രൂപ വരെ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ പരിധിയിലുള്ള പെന്‍ഷന്‍കാര്‍ക്ക് എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസം തന്നെ പെന്‍ഷന്‍ കിട്ടുന്നുവെന്ന് ഉറപ്പു വരുത്താന്‍ ബാങ്കുകള്‍ക്ക് ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ഹുണ്ടായ് മോട്ടോഴ്‌സ് ഐ.പി.ഒ മിക്കവാറും ഒക്‌ടോബര്‍ 14 മുതല്‍ 16 വരെ. അന്തിമ തീരുമാനം മേഖലാ സംഘര്‍ഷ സാഹചര്യങ്ങളെ ആശ്രയിച്ച്. 25,000 കോടിയോളം രൂപ സമാഹരിക്കുകയാണ് ഹുണ്ടായ് മോട്ടോഴ്‌സിന്റെ ലക്ഷ്യം.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 83 രൂപ 96 പൈസയായി. അസംസ്‌കൃത എണ്ണവില വര്‍ധനവാണ് പ്രധാന കാരണം.
ഗസ്സയിലെ ഹമാസ് ഭരണകൂട തലവനെയും മറ്റ് രണ്ട് ഉന്നത നേതാക്കളെയും വധിച്ചതായി ഇസ്രായേല്‍. മൂന്നു മാസം മുമ്പ് നടന്നതായി പറയുന്ന സംഭവം ഇപ്പോള്‍ മാത്രമാണ് പുറത്തു വിട്ടത്.
ആപ്പിള്‍ എയര്‍പോഡുകളുടെ നിര്‍മാണം ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍. ഫോക്‌സ്‌കോണിന്റെ തെലങ്കാന യൂണിറ്റിലാണ് കയറ്റുമതി ലക്ഷ്യമിട്ടുള്ള നിര്‍മാണം ആരംഭിക്കുന്നത്.
സ്വര്‍ണപണയ വായ്പയില്‍ മുത്തൂറ്റ് ഫിനാന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഗൂഗിള്‍ പേ. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ പേമെന്റ്‌സ് സ്ഥാപനമാണ് ഗൂഗിള്‍ പേ.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാന്‍ വിളിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
സെന്‍സെക്‌സ് ഇടിഞ്ഞത് 1,300 പോയന്റിലേറെ; നിഫ്റ്റിയില്‍ 400 പോയന്റ് ഇടിവ്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പ്രധാന കാരണം. ഇതുമൂലം എണ്ണവില ഉയരുന്നു. വിദേശ സ്ഥാപന നിക്ഷേപകരുടെ പണം ഇന്ത്യയില്‍ നിന്ന് ഏതാനും ദിവസമായി ചൈനയിലേക്ക്. ലാഭമെടുക്കല്‍ തുടരുന്നു. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് വിപണി ചട്ടങ്ങള്‍ സെബി കടുപ്പിച്ചതും ഇടിവിന് കാരണം.
രാജ്യത്ത് പുതുതായി സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളും വിവിധ സെക്ടറുകളിലെ രാജ്യത്തെ പ്രധാന വ്യവസായ ഹബ്ബുകളാകും. മെഡിസിന്‍സ്, ബൊട്ടാണിക്കല്‍ വ്യവസായത്തിന് പ്രാമുഖ്യം കൊടുക്കുന്നതാണ് പാലക്കാട് സമാര്‍ട്ട് സിറ്റി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ആഗ്രയിലെ സ്മാര്‍ട്ട് സിറ്റി വികസിപ്പിക്കുന്നത്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുളള 11.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
നാളികേരത്തിന് വിലക്കയറ്റം. ചിലേടങ്ങളില്‍ 65 രൂപയോളമായി. തമിഴ്‌നാട്ടില്‍ നിന്ന് വരവ് കുറഞ്ഞതും ഭക്ഷ്യ എണ്ണ ഇറക്കുതി തീരുവ കൂട്ടിയതും പ്രധാന കാരണങ്ങള്‍.
ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖത്തിലെ പി.ആര്‍ ഏജന്‍സി ഇടപെടല്‍, പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ എന്നിവ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 11നാണ് പിണറായി മാധ്യമങ്ങളെ കാണുന്നത്.
ഇരുചക്ര വാഹന വില്‍പനയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി സെപ്തംബര്‍. ഒന്‍പതു മുതല്‍ 28 ശതമാനം വരെ വര്‍ധനവാണ് വിവിധ കമ്പനി ബ്രാന്‍ഡുകള്‍ക്ക് ഉണ്ടായത്.
പരിസ്ഥിതിക്ക് ഇണങ്ങുന്ന ഉല്‍പന്നങ്ങള്‍ പ്രോത്‌സാഹിപ്പിക്കാന്‍ വിവിധ ഉല്‍പന്നങ്ങളില്‍ ഇക്കോമാര്‍ക്ക് ലേബല്‍ പതിപ്പിക്കുന്ന രീതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ വിശദമായ ചട്ടങ്ങള്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഭക്ഷണ സാധനങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സോപ്പ്, അലക്കുപൊടി, പെയിന്റ് തുടങ്ങിയവയില്‍ ഇക്കോമാര്‍ക്ക് വരും.
കൊല്ലം-എറണാകുളം പാതയില്‍ കോട്ടയം വഴി പുതിയ മെമു ട്രെയിന്‍ സര്‍വീസ് ഒക്‌ടോബര്‍ ഏഴു മുതല്‍. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സര്‍വീസ്. രാവിലെ 6.15ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് 9.35ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍. 9.50ന് കൊല്ലത്തേക്ക് തിരിക്കും.
ഗാന്ധി ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണികളായ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും (ബി.എസ്.ഇ) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും (എന്‍.എസ്.ഇ) ബുധനാഴ്ച അവധി. കമോഡിറ്റി, ഡെറിവേറ്റീവ്‌സ് വ്യാപാരങ്ങള്‍ക്കും അവധി ബാധകമാണ്.
പദ്മഭൂഷണ്‍ നേടിയ പ്രമുഖ വ്യവസായിയും വര്‍ധമാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി ഓസ്‌വാളിനെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ ഏഴു കോടി രൂപ തട്ടി. 'കള്ളപ്പണ കേസി'ല്‍ സുപ്രീംകോടതിയുടെ വ്യാജമായ വാദംകേള്‍ക്കല്‍ തന്നെ ഓണ്‍ലൈനില്‍ സംഘടിപ്പിച്ചും 'ഡിജിറ്റല്‍ അറസ്റ്റ്' നടത്തിയുമാണ് 82-കാരനില്‍ നിന്ന് തുക തട്ടിയത്. തികച്ചും നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അഞ്ചു കോടി രൂപ ചണ്ഡീഗഡ് പൊലീസ് വീണ്ടെടുത്തു.
ഡെലിവറി ഏജന്റുമാര്‍ ജാഗ്രത പാലിക്കാന്‍ ഒരു വാര്‍ത്തയുണ്ട് ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ നിന്ന്. ഒന്നര ലക്ഷം രൂപ വില വരുന്ന ഐ-ഫോണ്‍ ഒരാള്‍ കാഷ് ഓണ്‍ ഡെലിവറിയായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു. അതുമായി ഫ്‌ളിപ് കാര്‍ട്ട് ഡലിവറി ഏജന്റ് എത്തിയപ്പോള്‍ അയാളെ കൊലപ്പെടുത്തി ഫോണ്‍ കൈക്കലാക്കുന്നു. മൃതദേഹം കനാലില്‍ എറിഞ്ഞു. ഡലിവറി ഏജന്റിനെ രണ്ടു ദിവസമായി കാണാതെ വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിവരം പുറം ലോകം അറിഞ്ഞത്.
സ്വര്‍ണ പണയ വായ്പ നല്‍കുന്ന ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശം വേണ്ടവിധം പാലിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നടപടിക്രമങ്ങളിലെ പൊരുത്തക്കേട് പരിശോധിച്ച് തിരുത്തണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. പണയത്തിന് എടുക്കുന്ന സ്വര്‍ണത്തിന്റെ മൂല്യ നിര്‍ണയം, വായ്പ തുക, സര്‍ണപണയ ലേലം തുടങ്ങിയ വിഷയങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ അതൃപ്തി. ഇത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഓഹരി വില ഇടിഞ്ഞു.
ഐ.ടി വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് ഇരട്ടിയാകുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഭിന്നമായി ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവ കാമ്പസ് റിക്രൂട്ട്‌മെന്റ് ഊര്‍ജിതമായി നടത്തുന്നുണ്ട്. അടുത്ത മാര്‍ച്ചിനു മുമ്പ് ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് എന്‍ട്രി ലെവല്‍ കടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവന മേലഖയിലെ ഉണര്‍വ് ഇതിന് സഹായകമാവും.
ഇന്ത്യയില്‍ നിര്‍മാണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ എട്ടു മാസത്തെ താഴ്ന്ന നിരക്കില്‍. സെപ്തംബറിലെ കണക്കു പ്രകാരമാണിത്. കയറ്റുമതി ഓര്‍ഡറുകളില്‍ നേരിയ വര്‍ധനവുണ്ട്.
നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനത്തില്‍ പ്രതിദിന ഇടപാടുകള്‍ 50 കോടി കവിഞ്ഞു. സെപ്തംബറിലെ കണക്കു പ്രകാരമാണിത്. തുടര്‍ച്ചയായ അഞ്ചാം മാസവും യു.പി.ഐ ഇടപാടുകള്‍ 20 ലക്ഷം കോടിയുടേതാണ്. പ്രതിദിനം 68,800 കോടിയുടെ ഇടപാട്. ഇതില്‍ ഫാസ്ടാഗ് ഇടപാടുകള്‍ 187 കോടി രൂപയുടേതാണ്.
വിപണി ഇന്നു ചെറിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങിയിട്ട് കുറേക്കൂടി ഉയര്‍ന്നു. പിന്നീട് വില്‍പന സമ്മര്‍ദത്തില്‍ അല്‍പം താഴ്ന്നു. നിഫ്റ്റി 25,907.60 വരെയും സെന്‍സെക്‌സ് 84,648.40 വരെയും കയറിയിട്ടാണു താഴ്ന്നത്.
1.4 കോടി രൂപ ചെലവിലാണ് സ്പീഡ് വെസൽ നിർമ്മിക്കുക
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാം വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. പവന്‍ വില 240 രൂപ കുറഞ്ഞു 56,400 രൂപയുമാണ്.
രാജ്യത്ത് എല്‍.പി.ജി വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് (ഒക്ടോബര്‍ 1) നിലവില്‍ വരുന്ന വിലവര്‍ധനവില്‍ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 48.50 രൂപയാണ് ഉയര്‍ത്തിയത്.
ഓഹരി വിപണി റെക്കോഡ് ഭേദിച്ചു മുന്നേറുമ്പോള്‍ അത് അവസരമാക്കുകയാണ് കമ്പനികളുടെ പ്രമോട്ടര്‍മാര്‍. ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ ഇതു വരെ 180 കമ്പനികളുടെ പ്രമോട്ടര്‍മാര്‍ ചേര്‍ന്ന് ഒരു ലക്ഷം കോടി രൂപയോളം മൂല്യം വരുന്ന ഓഹരികളാണ് വിറ്റഴിച്ചത്.
നികുതി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ പാമോയില്‍, വനസ്പതി, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചു
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതന നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുന്നതിനാണ് നടപടി.
സൂപ്പര്‍ ലീഗ് തുടങ്ങുന്ന സമയത്ത് ഈ പുതിയ പരീക്ഷണം ഏതുരീതിയില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു
1,000 പേര്‍ക്ക് ഓസ്‌ട്രേലിയിലേക്ക് പോകുന്നതിനാണ് അവസരം.
ഒരു ദിവസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine