മുന്‍ വര്‍ഷങ്ങളില്‍ ധനം ബിസിനസ്മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയവര്‍. 
News & Views

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വി.പി നന്ദകുമാര്‍, വി.കെ മാത്യൂസ്... ധനം ബിസിനസ്മാന്‍ പുരസ്‌കാര ശ്രേണിയില്‍ ഇവര്‍

ധനം ബിസിനസ് സമിറ്റ് ആന്റ് അവാര്‍ഡ് നൈറ്റ് ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയനില്‍

Dhanam News Desk

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സമിറ്റുകളിലൊന്നായ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ജൂണ്‍ 25ന് കൊച്ചിയില്‍ നടക്കുമ്പോള്‍ ആകര്‍ഷണമായി മാറുന്നത് ധനം ബിസിനസ്മാന്‍ പുരസ്‌കാര സമര്‍പ്പണം കൂടിയാണ്. ബിസിനസ് ലോകത്തെ അടുത്തറിയാനും സംരംഭകരെ മുഖ്യധാരയിലേക്ക് നയിക്കാനും വഴിയൊരുക്കിയ ധനം ബിസിനസ് മീഡിയയുടെ ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നാണ് ധനം ബിസിനസ്മാന്‍ പുരസ്‌കാരം.

2007ല്‍ പ്രഥമ പുരസ്‌കാരം നേടിയത് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ ജോര്‍ജ് ആണ്. തൊട്ടടുത്ത വര്‍ഷം വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയര്‍മാനുമായിരുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ഈ അവാര്‍ഡിന് അര്‍ഹനായത്. ഐ.ബി.എസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് (2009), ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപകനായിരുന്ന എം.ഇ മീരാന്‍ (2010), മണപ്പുറം ഫിനാന്‍സ് എംഡിയും സി.ഇ.ഒയുമായിരുന്ന വി.പി നന്ദകുമാര്‍ (2011) എന്നിവരാണ് പിന്നീടുള്ള മൂന്നു വര്‍ഷങ്ങളില്‍ പുരസ്‌കാരം നേടിയത്.

അന്നാ കിറ്റെക്‌സ് ഗ്രൂപ്പ് സി.എം.ഡി ബോബി ജേക്കബ് 2012ല്‍ പുരസ്‌കാരം നേടി. തൊട്ടടുത്ത വര്‍ഷം മുത്തൂറ്റ് ഗ്രൂപ്പിന്റെ എംഡിയായിരുന്ന ജോര്‍ജ് അലക്‌സാണ്ടറിനെ തേടി പുരസ്‌കാരമെത്തി. 2014ല്‍ നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായിരുന്ന എന്‍. ജഹാംഗീര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കല്യാണ്‍ ജുവലേഴ്‌സിന്റെ ടി.എസ് കല്യാണരാമനാണ് 2015ലെ പുരസ്‌കാര ജേതാവ്.

ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍ എംഡിയായിരുന്ന കെ. മാധവനാണ് 2016ല്‍ അവാര്‍ഡ് നേടിയത്. ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ 2017ല്‍ പുരസ്‌കാര തിളക്കത്തിലെത്തി. വോക്കറോ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ വി. നൗഷദ് 2018ലും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന ഡോ. വിജു ജേക്കബ് 2019ലും ബിസിനസ്മാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കോവിഡ് ഇടവേളയ്ക്കുശേഷമുള്ള ആദ്യ പുരസ്‌കാര ജേതാവ് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മദ് ആയിരുന്നു. 2024ല്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റും ബിസിനസ്മാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇത്തവണ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

Register Now: www.dhanambusinesssummit.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570065

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT