ധനം ബിസിനസ് മീഡിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് ഓഫ് ദ ഇയര്‍ പുരസ്‌കാരം എച്ച്ഡിഎഫ്‌സി ഫ്ലെക്സി ക്യാപ് ഫണ്ടിന്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിഎഫ്എസ്‌ഐ സമിറ്റില്‍ വച്ച് ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍.ഐ.സി മുന്‍ ചെയര്‍മാനുമായ എം.ആര്‍ കുമാറില്‍ നിന്ന് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂഷന്‍ അലിയന്‍സ് ആന്‍ഡ് പ്രൊഡക്ട് സ്ട്രാറ്റര്‍ജി ഹെഡ് അശോക് കനവാല അവാര്‍ഡ് ഏറ്റുവാങ്ങി.
ധനം ബിസിനസ് മീഡിയ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണറും ബി.എഫ്.എസ്.ഐ അഡൈ്വസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണന്‍, ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് മേനോന്‍, ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി & സിഇഒ മഹേഷ് മുരളീധര്‍ പൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് (കേരള) രക്ഷാധികാരിയും അവാര്‍ഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയന്‍, വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓഹരി വിപണി മുന്നേറുമ്പോള്‍ നേട്ടമുണ്ടാക്കുന്നതിനേക്കാള്‍ പ്രധാനം വിപണിയെ സ്ഥിരമായി മറികടക്കാനാകുമോ എന്നതാണ്. എച്ച്ഡിഎഫ്സി ഫ്ലെക്സി ക്യാപ് ഫണ്ടിന്റെ മികവ് ഇവിടെയാണ്. മികച്ച വര്‍ഷങ്ങളില്‍ അധികനേട്ടം കൈവരിക്കുന്നതിനൊപ്പം വിപണിയിലെ ഇടിവിന്റെ കാലത്ത് നഷ്ടം പരിമിതപ്പെടുത്താനും ഫണ്ടിന് കഴിഞ്ഞു.
2026 മാര്‍ച്ച് 31ന് അവസാനിച്ച മൂന്ന് വര്‍ഷങ്ങളില്‍ ഫണ്ടിന്റെ ശരാശരി വാര്‍ഷിക നേട്ടം 18.2% ആണ്. താരതമ്യ സൂചികയായ നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ (TRI) അപേക്ഷിച്ച് പ്രതിവര്‍ഷം അഞ്ച് ശതമാനം പോയിന്റ് അധിക നേട്ടമാണിത്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ സൂചിക 2.9% ഇടിഞ്ഞപ്പോള്‍ ഫണ്ടിന്റെ നഷ്ടം 0.9% മാത്രമായി പരിമിതപ്പെട്ടു. 2026 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ഏകദേശം 91,340 കോടി ആസ്തി കൈകാര്യം ചെയ്തിരുന്ന ഫണ്ടിന്റെ ഈ പ്രകടനം, വലിയ നിക്ഷേപ അടിത്തറയിലും വിപണിയെക്കാള്‍ മെച്ചപ്പെട്ട നേട്ടം കൈവരിക്കാനാകുമെന്ന് തെളിയിക്കുന്നു.