നിങ്ങള്‍ ഒരു സംരംഭകനാണോ? ബിസിനസ് വളര്‍ത്താനുള്ള ഫണ്ട് സമാഹരിക്കാനുള്ള പുതുവഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണോ? എഐ എല്ലാ രംഗത്തും ആധിപത്യം സ്ഥാപിക്കുമ്പോള്‍ സ്വന്തം ബിസിനസില്‍ ഏതൊക്കെ മേഖലകളില്‍ എഐ ഉള്‍പ്പെടുത്താം? എങ്ങനെ ഉള്‍പ്പെടുത്താം? എന്നറിയാതെ നില്‍ക്കുന്നുണ്ടോ?
അടുത്ത തലമുറയിലേക്ക് കൂടി കൈമാറാന്‍ പാകത്തില്‍ ബിസിനസിനെ പ്രൊഫഷണലൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? നാട് മുഴുവന്‍ നിങ്ങളുടെ ബ്രാന്‍ഡിനെ എത്തിക്കാനുള്ള മോഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ വരൂ. സെപ്റ്റംബര്‍ 25ന് തൃശൂരിലെ ഹയാത്ത് റീജന്‍സിയിലേക്ക്. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒരു ദിനം നീളുന്ന എംഎസ്എംഇ സമ്മിറ്റ് ഇതൊക്കെയാണ് ചര്‍ച്ച ചെയ്യുന്നത്.
വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി സംബന്ധിക്കുന്ന സമ്മിറ്റില്‍ ബിസിനസിനെ വളര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവരിച്ച് തരാന്‍ സാധിക്കുന്ന സംസ്ഥാനത്തെ പ്രമുഖ സംരംഭകര്‍ പ്രഭാഷകരായെത്തും. ബിസിനസിലെ ദൈനംദിന കാര്യങ്ങളില്‍ എങ്ങനെ എഐ ഉള്‍പ്പെടുത്താം എന്ന വിഷയത്തില്‍ ജനറേറ്റീവ് എഐ പ്രാക്ടീസ് ലീഡറും എഡ്യുക്കേറ്ററുമായ കൃഷ്ണകുമാര്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസാണ് സമ്മിറ്റിലെ ഒരു സുപ്രധാന സെഷന്‍. എഐയുടെ വ്യത്യസ്ത 20 ഉപയോഗങ്ങള്‍ കൃത്യമായി ഇദ്ദേഹം ക്ലാസില്‍ വിവരിച്ച് തരും.
ഐപിഒ ലിസ്റ്റിംഗിനും ഫണ്ട് ആകര്‍ഷിക്കാനും മറ്റുമായി എങ്ങനെ ബിസിനസിനെ ഒരുക്കാം?
ബ്രാന്‍ഡിംഗിലെ ഏറ്റവും പുതിയ രീതികള്‍ എന്തൊക്കെയാണ്?
ഫ്രാഞ്ചൈസിംഗ് വഴി എങ്ങനെ ബിസിനസ് വളര്‍ത്താം?
കുടുംബ ബിസിനസ് സംരംഭങ്ങളെ എങ്ങനെ പ്രൊഫഷണലൈസ് ചെയ്ത് കാലോചിതമാക്കാം?
യുവതലമുറയെ എങ്ങനെ ബിസിനസിലേക്ക് കൊണ്ടുവരാം? എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് സമ്മിറ്റില്‍ ചര്‍ച്ച ചെയ്യുക.
കേരളത്തില്‍ വേരാഴ്ത്തി നിന്ന് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്ന സംരംഭകര്‍ എങ്ങനെയാണ് വളര്‍ച്ച നേടിയതെന്ന കഥയും സമ്മിറ്റില്‍ പങ്കുവെയ്ക്കും. സംരംഭക സമൂഹവുമായി ഏറെ അടുത്തു നില്‍ക്കുന്ന വിദഗ്ധരെയും പ്രതിസന്ധികളെ മറികടന്ന് കരുത്തോടെ വളരുന്ന സംരംഭകരെയും
നേരില്‍ക്കണ്ട് സംസാരിക്കാനും അവരില്‍ നിന്ന് മൂല്യവത്തായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടാനുമുള്ള അവസരമാണ് ധനം എംഎസ്എംഇ സമ്മിറ്റ് ഒരുക്കുന്നത്.
ഓഗസ്റ്റ് 21 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നികുതി ഉള്‍പ്പെടെ 2,950 രൂപയാണ് നിരക്ക്. ശേഷം 3,540 രൂപയാകും. സമ്മിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് എബ്രഹാം: 90725 70065, വെബ്സൈറ്റ്: www.dhanammsmesummit.com
Read DhanamOnline in English
Subscribe to Dhanam Magazine