കേന്ദ്ര ബജറ്റിനെ എങ്ങനെ കാണുന്നു എന്നായിരുന്നു ധനംപോളില്‍ വായനക്കാരോട് അഭിപ്രായം തേടിയത്. 41 ശതമാനം പേര്‍ ബജറ്റ് ജനപ്രിയമാണെന്നും ആശ്വാസകരമായ നിര്‍ദേശങ്ങളാണുള്ളതെന്നും വിലയിരുത്തി.
രാഷ്ട്രീയ ബജറ്റാണെന്നും കേരളം പുറത്തായെന്നും 40 ശതമാനം വായനക്കാര്‍ വിധിയെഴുതി. അതേസമയം, നിരാശ മാത്രം സമ്മാനിച്ച ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നാണ് 13 ശതമാനം പേരുടെ അഭിപ്രായം. ആറ് ശതമാനം പേര്‍ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനമായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഹൈലൈറ്റുകളിലൊന്ന്. കാര്‍ഷിക മേഖലയ്ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ തുക മാറ്റിവയ്ക്കാനും കേന്ദ്രം ശ്രദ്ധിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന ആരോപണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine