ധനേസ രഘുലാല്‍, എലൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ 
News & Views

സംരംഭകത്വത്തിലേക്ക് ഉയര്‍ന്നുവന്ന വനിതകളെ പ്രോത്സാഹിപ്പിക്കാന്‍ ഒരിടം; ധനം വുമണ്‍ എന്റര്‍പ്രണര്‍ പുരസ്‌കാരത്തിന്റെ നാള്‍വഴികളിലൂടെ

ജൂണ്‍ 25ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വെച്ചാണ് പുരസ്‌കാര വിതരണം

Dhanam News Desk

കേരളത്തിന്റെ ബിസിനസ് ലോകത്ത് വളര്‍ന്നു പന്തലിച്ച വനിതാ സംരംഭകര്‍ക്ക് ആവേശം പകരുന്നതാണ് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലെ വുമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് പുരസ്‌കാരം. വീസ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് മുതല്‍ നെസ്റ്റ് ഡിജിറ്റല്‍ സി.ഇ.ഒ നസ്‌നീന്‍ ജെഹാംഗീര്‍ വരെ വരെ നീളുന്നു ധനം എമേര്‍ജിംഗ് വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റ്.

മുന്‍കാല അവാര്‍ഡ് ജേതാക്കള്‍ ഇവര്‍

ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ എമേര്‍ജിംഗ് വുമണ്‍ എന്റര്‍പ്രണര്‍ പുരസ്‌കാരം ആദ്യമായി നേടുന്നത് വീസ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പാണ്. 2011ലായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം പി.വി.എസ് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.വി മിനിയാണ് ഈ നേട്ടത്തിലെത്തിയത്. 2013ല്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹാഫീസ് ആണ് അവാര്‍ഡ് നേടിയത്. 2014ല്‍ ശീമാട്ടി സി.ഇ.ഒ ബീന കണ്ണനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

റേസിടെക് ഇലക്ട്രിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ലേഖ ബാലചന്ദ്രന്‍ (2015), ഷേര്‍ളി റെജിമോന്‍ (മാനേജിംഗ് ഡയറക്ടര്‍, മിലന്‍ ഡിസൈന്‍), കെ.പി ബീന (മാനേജിംഗ് ഡയറക്ടര്‍, സുമീസ് കിഡ്‌സ് ആന്‍ഡ് വെയര്‍), ആശ സെബാസ്റ്റ്യന്‍ മറ്റത്തില്‍ (ചീഫ് ഡിസൈനര്‍, ഫൗണ്ടര്‍, എം.ഒ.ഡി സിഗ്നേച്ചര്‍ ജുവലറി), എം.ആര്‍ ജ്യോതി (മാനേജിംഗ് ഡയറക്ടര്‍, ജ്യോതി ലാബ്‌സ്), ബിനു ഫിലിപ്പോസ് (എംഡി, സേവന മെഡിക്കല്‍സ്) എന്നിവരാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ വര്‍ഷം നെസ്റ്റ് ഡിജിറ്റല്‍ സി.ഇ.ഒ നസ്‌നീന്‍ ജെഹാന്‍ഗീര്‍ ആയിരുന്നു അവാര്‍ഡിന് അര്‍ഹയായത്. എലൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ധനേസ രഘുലാല്‍ ആണ് ഇത്തവണ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.

ജൂണ്‍ 25ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വെച്ചാണ് പുരസ്‌കാര വിതരണം. പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. കെ ദാസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ സി. ജെ ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

Register Now: www.dhanambusinesssummit.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570055

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT