Canva
News & Views

പൊരിഞ്ഞ അടി! ചൈനക്ക് മേൽ 104 ശതമാനം വ്യാപാരചുങ്കം ചുമത്തി ട്രംപ്; വ്യാപാര യുദ്ധം കൂടുതൽ സംഘർഷഭരിതം

അധികചുങ്ക പ്രഖ്യാപനം പിൻവലിക്കാൻ നൽകിയ 24 മണിക്കൂർ സമയം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് വൈറ്റ്ഹൗസ് നടപടി

Dhanam News Desk

വ്യാപാര യുദ്ധത്തിന് മൂർച്ച കൂട്ടി ചൈനക്കെതിരെ ശക്തമായ നടപടിയുമായി യു.എസ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇനങ്ങൾക്കുള്ള ചുങ്കം 104 ശതമാനമായി ട്രംപ് ഉയർത്തി നിശ്ചയിച്ചതായി വൈറ്റ് ഹൗസ്. ഇതിന് ഇന്നു മുതൽ പ്രാബല്യം.

​ട്രംപിന്റെ തത്തുല്യ വ്യാപാര ചുങ്ക പ്രഖ്യാപനത്തിന് തിരിച്ചടിയായി അമേരിക്കയിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും ചൈന 34 ശതമാനം വ്യാപാര ചുങ്കം ചുമത്തിയിരുന്നു. ഇത് 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ 104 ശതമാനം ചുങ്കം ചുമത്തുമെന്ന് ​ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയെങ്കിലും ചൈന വകവെച്ചില്ല. എന്നാൽ അതൊന്നു കാണട്ടെ എന്നായിരുന്നു ചൈനയുടെ പ്രതികരണം. ഇതേതുടർന്നാണ് മണിക്കൂറുകൾക്കകം വൈറ്റ് ഹൗസിൽ നിന്നുള്ള പുതിയ പ്രഖ്യാപനം. നേരത്തെ ചുമത്തിയതിനേക്കാൾ 50 ശതമാനം അധിക ചുങ്കമാണ് ഇതുവഴി ചൈനക്കു മേൽ ബുധനാഴ്ച മുതൽ അടിച്ചേൽപിച്ചിരിക്കുന്നത്.

അടി, തിരിച്ചടി, പൊരിഞ്ഞ അടി!

കഴിഞ്ഞ മാസം വരെ ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇനങ്ങൾക്ക് 10 ശതമാനം ചുങ്കമാണ് യു.എസ് ഈടാക്കിയിരുന്നത്. അതാണിപ്പോൾ 104 ശതമാനത്തിൽ എത്തിനിൽക്കുന്നത്. അമേരിക്ക നടത്തുന്നത് ബ്ലാക്മെയിൽ തന്ത്രമാണെന്നു കുറ്റപ്പെടുത്തിയ ചൈന, യു.എസ് നടപടിക്കെതിരെ അവസാനം കാണും വരെ പോരാടുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ആഗോള വ്യാപാര യുദ്ധം പുതിയ അനിശ്ചിതത്വങ്ങളിലേക്കും വിപണി ചാഞ്ചാട്ടങ്ങളിലേക്കും നയിക്കാൻ ഇടയാവുമെന്ന് വ്യക്തം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT