Image Courtesy: dpworld.com/india 
News & Views

ഡി.പി വേള്‍ഡിന്റെ വന്‍ സ്വതന്ത്ര വ്യാപാര കേന്ദ്രം കൊച്ചിയില്‍ തുറന്നു

വിവിധ സ്ഥലങ്ങളിലേക്കുള്ള ബിസിനസുകള്‍ വര്‍ധിപ്പിക്കാന്‍ ഈ സ്വതന്ത്ര വ്യാപാര മേഖലയിലൂടെ സാധിക്കും

Dhanam News Desk

കൊച്ചിയില്‍ പുതിയ സ്വതന്ത്ര വ്യാപാര മേഖല ആരംഭിച്ച് ഡി.പി വേള്‍ഡ്. 75,000 ചതുരശ്രയടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഡി.പി വേള്‍ഡിന്റെ പുതിയ വ്യാപാരകേന്ദ്രം തുറന്നിരിക്കുന്നത്. കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും പുതിയ സാധ്യതകള്‍ തുറക്കാന്‍ ഈ കേന്ദ്രംവഴി സാധിക്കും. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയാണ് ഡി.പി വേള്‍ഡ്.

വല്ലാര്‍പാടം ടെര്‍മിനലിന്റെ കൊച്ചി തുറമുഖ പരിസരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര വെയര്‍ഹൗസിംഗ് സോണും ഇന്ത്യയിലെ മൂന്നാമത്തെ ഡി.പി വേള്‍ഡ് ഇക്കണോമിക് സോണുമാണ് കൊച്ചിന്‍ ഇക്കണോമിക് സോണ്‍. കൊച്ചിയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ഇറക്കുമതി, കയറ്റുമതി അധിഷ്ടിത വ്യാപാരം വര്‍ധിപ്പിക്കാന്‍ ഈ സ്വതന്ത്ര വ്യാപാര കേന്ദ്രത്തിലൂടെ സാധിക്കും.

വിതരണശൃംഖല വര്‍ധിക്കും

ഡി.പി വേള്‍ഡിന്റെ ലോജിസ്റ്റിക്സ് ശൃംഖലയുമായി ചേര്‍ന്ന് ഇന്ത്യയിലും ആഗോള വിപണിയിലേക്കുമുള്ള കണക്ഷന്‍ സുഗമമാക്കാം. വിതരണ ശൃംഖലകള്‍ കാര്യക്ഷമമാക്കി ആഗോള വ്യാപാര അവസരങ്ങള്‍ വര്‍ധിപ്പിക്കുകയെന്നതാണ് സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രഞ്ജിത് റേ പറഞ്ഞു.

ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ താല്പര്യമുള്ള കമ്പനികള്‍ക്ക് വലിയൊരു പ്ലാറ്റ്‌ഫോമായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക വ്യാപാര സോണ്‍ വഴി ഇറക്കുമതി നടത്തുമ്പോള്‍ അധികനികുതി ബാധ്യതകള്‍ നേരിടേണ്ടിവരില്ല. മൂല്യവര്‍ധിത ഉത്പന്നങ്ങളായി ഈ വ്യാപാരമേഖല വഴി തടസങ്ങളില്ലാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT