Image courtesy: Canva
News & Views

എം.പി.ഇ.ഡി.എയുടെ പുതിയ ഡയറക്ടറായി ഡോ. റാം മോഹന്‍ എം.കെ; സമുദ്രോത്പന്ന കയറ്റുമതിക്ക് പുതിയ ദിശ

എം.പി.ഇ.ഡി.എ യിൽ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നു

Dhanam News Desk

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (MPEDA) പുതിയ ഡയറക്ടറായി ഡോ. റാം മോഹന്‍ എം.കെ യെ നിയമിച്ചു. 2003 ലാണ് ഡോ. റാം മോഹന്‍ എം.പി.ഇ.ഡി.എ യിൽ ചേരുന്നത്. മാർക്കറ്റിംഗ്, ഗുണനിലവാര വിഭാഗം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ടോക്കിയോ റസിഡന്റ് ഡയറക്ടർ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

മിഡ്കോൺ, സീഫുഡ് പാർക്ക് ഇന്ത്യ ലിമിറ്റഡ്, ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ ബോർഡുകളിലും അദ്ദേഹം അംഗമാണ്. കുസാറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സി.എം.എഫ്.ആർ.ഐ യുടെ മാരികൾച്ചറിൽ ബിരുദാനന്തര ബിരുദവും മുംബൈയിലെ ഐസിഎആർ-സിഐഎഫ്ഇയിൽ നിന്ന് പിഎച്ച്ഡി യും നേടിയിട്ടുണ്ട്.

സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ 1972 ലാണ് എം.പി.ഇ.ഡി.എ സ്ഥാപിതമാകുന്നത്. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഗുണനിലവാരമുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണ അതോറിറ്റിയായി പ്രവർത്തിക്കുക തുടങ്ങിയ സേവനങ്ങളാണ് എം.പി.ഇ.ഡി.എ വാഗ്ദാനം ചെയ്യുന്നത്.

Dr. Ram Mohan M.K appointed as new director of MPEDA to steer India's seafood export growth.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT