image credit : canva 
News & Views

ദുബൈയില്‍ വീട്ടുജോലിക്കാരുടെ വീസ നടപടികളില്‍ മാറ്റം; തൊഴില്‍ കരാറുകള്‍ ഇനി ഡിജിറ്റല്‍

റസിഡന്റ്‌സ്‌ പെര്‍മിറ്റിന് കുറഞ്ഞ സമയം, അപേക്ഷിക്കാന്‍ മൊബൈല്‍ ആപ്പ്

Dhanam News Desk

ദുബൈയില്‍ വീട്ടുജോലിക്കാരുടെ വീസ നടപടി ക്രമങ്ങളില്‍ മാറ്റം. ജോലിക്കാരുടെ നിയമനം വേഗത്തിലാക്കുന്നതിന് നടപടി ക്രമങ്ങള്‍ ലളിതമാക്കി. ഇനി വേഗത്തില്‍ റസിഡന്റ്‌സ്‌ പെര്‍മിറ്റ്  അനുവദിക്കും. ആവശ്യമുള്ള രേഖകളുടെ എണ്ണം കുറച്ചിട്ടുമുണ്ട്. ജോലിക്കാരെ നിയമിക്കുന്നതിന് സ്വദേശികള്‍ നേരിടുന്ന സങ്കീര്‍ണതകള്‍ ലഘൂകരിക്കുന്നതാണ് പുതിയ മാറ്റങ്ങള്‍. അതോടൊപ്പം തൊഴില്‍ അന്വേഷകര്‍ക്ക് നിയമനം വേഗത്തില്‍ ലഭിക്കുകയും ചെയ്യും. ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെഡിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റേതാണ് തീരുമാനം.

അഞ്ചു ദിവസത്തില്‍ റസിഡന്റ്‌സ് പെര്‍മിറ്റ്

വീട്ടുജോലിക്കാര്‍ക്ക് രേഖകളെല്ലാം കൃത്യമാണെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ റസിഡന്റ്‌സ്‌ പെര്‍മിറ്റ് അനുവദിക്കുന്നതാണ് പ്രധാനപ്പെട്ട മാറ്റം. നേരത്തെ ഇത് 30 ദിവസമായിരുന്നു. നേരത്തെ നാല് സര്‍വീസ് ചാനലുകളിലൂടെയാണ് രേഖകളുടെ പരിശോധന നടന്നിരുന്നത്. ഇനി മുതല്‍ ഇതിനായി ഒരു ചാനല്‍ മാത്രമാകും. രേഖകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിനുള്ള സമയം 12 മണിക്കൂറില്‍ നിന്ന് നാലു മണിക്കൂറായും കുറച്ചു. ആവശ്യമായി രേഖകളുടെ എണ്ണം പത്തില്‍ നിന്ന് നാലാക്കി ചുരുക്കിയിട്ടുണ്ട്.

സേവനങ്ങള്‍ മൊബൈല്‍ ആപ്പ് വഴി

റസിഡന്റ്‌സ്‌ പെര്‍മിറ്റ് അനുവദിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ മൊബൈല്‍ ആപ്പില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ദുബൈ നൗ എന്ന ആപ്പില്‍ വിവരങ്ങള്‍ നല്‍കാം. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും ഇതുവഴി സമര്‍പ്പിക്കാം. സ്‌പോണ്‍സറുമായുള്ള തൊഴില്‍ കരാറും ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള ഫീസില്‍ ഇളവ് വരുത്തിയതായും  ജനറല്‍ ഡയരക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT